പാര്‍ലമെന്റിനകത്തെ മുറവിളിക്ക് പരിഹാരമില്ല: സഭ വീണ്ടും സ്തംഭിച്ചു

 


പാര്‍ലമെന്റിനകത്തെ മുറവിളിക്ക് പരിഹാരമില്ല: സഭ വീണ്ടും സ്തംഭിച്ചു
ന്യൂഡല്‍ഹി: പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിന്റെ രാജിക്ക് മുറവിളി കൂട്ടുന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കല്‍ക്കരിപ്പാട അഴിമതി വിഷയത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സഭ സമ്മേളിച്ച ഉടന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വച്ചു.

തുടര്‍ന്ന് സഭ നിര്‍ത്തിവക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തി വച്ചതിനു ശേഷം പിന്നീടു വീണ്ടും ചേര്‍ന്നപ്പോഴും സമാന സാഹചര്യം ആവര്‍ത്തിക്കുകയാണുണ്ടായത്. അതിനിടെ, പ്രധാന നടപടികള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ പിരിയുന്നതായി സ്പീക്കര്‍ മീരാ കുമാര്‍ അറിയിച്ചു.

രാജ്യസഭ ഉച്ചയ്ക്ക് രണ്ടര വരെയും നിര്‍ത്തി വച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് കല്‍ക്കരിപ്പാട അഴിമതി കേസില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുന്നത്.

Keywords: Parliament, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia