Amitabh Bachchan | 'നമ്മുടെ സ്വാശ്രയത്വം ഒരിക്കലും ചോദ്യം ചെയ്യപ്പെടരുത്'; മാലദ്വീപ് ബഹിഷ്‌കരണത്തില്‍ പ്രതികരണവുമായി ബിഗ് ബി

 


മുംബൈ: (KVARTHA) മാലദ്വീപുമായുള്ള തര്‍ക്കത്തിനിടെ ലക്ഷദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താന്‍ ബോളിവുഡ് താരങ്ങള്‍ കൈകോര്‍ത്തതിന് പിന്നാലെ, മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും ഇന്‍ഡ്യന്‍ ദ്വീപിനോടുള്ള തന്റെ അഭിനന്ദനം പങ്കുവെച്ചു. കൂടാതെ ഇന്‍ഡ്യയെയും പ്രധാനമന്ത്രിയെയും മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപിച്ചതിനെ അപലപിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ബിഗ് ബി തന്റെ പ്രതികരണം അറിയിച്ചത്.

ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ടാണ് അമിതാഭ് ബച്ചനും മാലദ്വീപിനോടുള്ള പ്രതിഷേധം അറിയിച്ചത്. മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ്താരം വീരേന്ദര്‍ സെവാഗിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഈ വിഷയത്തില്‍ ബച്ചന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി മാറ്റാന്‍ ഇന്‍ഡ്യക്കറിയാമെന്നാണ് സെവാഗ് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്.

'മാലദ്വീപ് മന്ത്രിമാര്‍ നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രധാനമന്ത്രിക്കും നേരെ നടത്തിയ പരാമര്‍ശം, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവിധത്തില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിനോദസഞ്ചാരമേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള മഹത്തായ അവസരം ആണ്. അധികമാരാലും പര്യവേക്ഷണം ചെയ്യപ്പെടാത്ത നിങ്ങളുടെ ഇഷ്ടസ്ഥലത്തിന്റെ പേര് പറയൂ'- അദ്ദേഹം കുറിച്ചു.

ഇത് വളരെ പ്രസക്തവും നമ്മുടെ നാടിന്റെ ശരിയായ മനോഭാവവുമാണ് എന്നാണ് സെവാഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്‍ എഴുതിയത്. ഞാന്‍ ലക്ഷദ്വീപിലും ആന്‍ഡമാനിലും പോയിട്ടുണ്ട്. അതിശയിപ്പിക്കുന്ന മനോഹരമായ സ്ഥലങ്ങള്‍... അതിമനോഹരമായ കടല്‍ത്തീരങ്ങളും വെള്ളത്തിനടിയിലുള്ള അനുഭവവും അവിശ്വസനീയമെന്നേ പറയേണ്ടൂ. നമ്മുടെ സ്വാശ്രയത്വം ചോദ്യം ചെയ്യപ്പെടരുത്. ബച്ചന്‍ കുറിച്ചു.


Amitabh Bachchan | 'നമ്മുടെ സ്വാശ്രയത്വം ഒരിക്കലും ചോദ്യം ചെയ്യപ്പെടരുത്'; മാലദ്വീപ് ബഹിഷ്‌കരണത്തില്‍ പ്രതികരണവുമായി ബിഗ് ബി



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ച പോസ്റ്റിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണങ്ങളുമായി കൂടുതല്‍ പ്രമുഖര്‍ രംഗത്തെത്തി.

Keywords: News, National, National-News, Malayalam-News, Atmanirbharta, Amitabh Bachchan, Maldives, Row, Bollywood, Celebrities, Lakshadweep, Virendra Sehwag, Prime Minister, Twitter, Narendra Modi, Maldives Ministers, 'Our Atmanirbharta Should Not Be...': Amitabh Bachchan On Maldives Row.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia