Prime Minister | ഇന്‍ഡ്യയുടെ ഭരണഘടന തുറന്ന സ്വഭാവമുള്ളതും ഭാവിയെ കരുതുന്നതും പുരോഗമനപരമായ വീക്ഷണങ്ങളാല്‍ പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Nov 26, 2022, 15:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ ഭരണഘടന തുറന്ന സ്വഭാവമുള്ളതും ഭാവിയെ കരുതുന്നതും പുരോഗമനപരമായ വീക്ഷണങ്ങളാല്‍ പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും പരിപാടിയില്‍ പങ്കെടുത്തു.
'വി ദി പീപിള്‍' എന്നത് കേവലം മൂന്നു വാക്കുകള്‍ മാത്രമല്ലെന്നും നമ്മുടെ ഭരണഘടനയുടെ സത്തയും ജനാധിപത്യത്തിന്റെ നിര്‍വചനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മെ ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും 'മാതാവായി' മാറ്റുന്നത് അതാണ്. അതിവേഗ വികസനവും സാമ്പത്തിക വളര്‍ചയും നേടുന്ന ഇന്‍ഡ്യയെ ലോകമാകെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: Our Constitution 'Open, Futuristic, Known For Progressive Views': PM Modi, New Delhi, News, Prime Minister, Narendra Modi, National.
'വി ദി പീപിള്‍' എന്നത് കേവലം മൂന്നു വാക്കുകള്‍ മാത്രമല്ലെന്നും നമ്മുടെ ഭരണഘടനയുടെ സത്തയും ജനാധിപത്യത്തിന്റെ നിര്‍വചനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മെ ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും 'മാതാവായി' മാറ്റുന്നത് അതാണ്. അതിവേഗ വികസനവും സാമ്പത്തിക വളര്‍ചയും നേടുന്ന ഇന്‍ഡ്യയെ ലോകമാകെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യക്തിയായാലും സ്ഥാപനമായാലും ചുമതലകള്‍ക്കായിരിക്കണം പ്രഥമ പരിഗണനയെന്നും നരേന്ദ്രമോദി പറഞ്ഞു. നമ്മുടെ രാജ്യത്തെ അതിവേഗം മുന്നോട്ടു നയിക്കാനും അതിനെ വിശ്വ നേതാവാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിജ്ഞയെടുക്കേണ്ട കാലമാണ് 'ആസാദി കാ അമൃത്കാല്‍'.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍ഡ്യ ജി20 യുടെ അധ്യക്ഷപദത്തിലെത്തും. നീതി വൈകാതിരിക്കാന്‍ യത്‌നിക്കുന്ന ഇന്‍ഡ്യന്‍ നീതിന്യായ സംവിധാനത്തെ പ്രധാനമന്ത്രി അനുമോദിച്ചു. പാവപ്പെട്ടവരെ പിന്താങ്ങുന്ന നയങ്ങള്‍ ഇന്‍ഡ്യയിലെ ദരിദ്രരെയും സ്ത്രീകളെയും ശാക്തീകരിക്കാന്‍ സഹായിക്കുന്നു, സാധാരണക്കാര്‍ക്കായി നിയമങ്ങള്‍ ലളിതമാക്കുന്നു എന്നും മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. '2008 ല്‍ രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശത്രുക്കള്‍ ഭീകരാക്രമണം നടത്തി. അതില്‍ ജീവന്‍ നഷ്ടമായവര്‍ക്കെല്ലാം എന്റെ ആദരാഞ്ജലികള്‍ എന്നും അദ്ദേഹം പറഞ്ഞു.
ഇകോര്‍ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംരംഭങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

1949ല്‍ ഭരണഘടനാ അസംബ്ലി ഇന്‍ഡ്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി 2015 മുതല്‍ നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. നേരത്തെ ഈ ദിനം നിയമ ദിനമായി ആചരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.