Music Video | രചന, സംഗീതം, ആലാപനം, സംവിധാനം എല്ലാം ഗുര്‍മീത് റാം റഹീം; പരോളിലിറങ്ങി മ്യൂസിക് വീഡിയോ പുറത്തിറക്കി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദ നേതാവ്; മണിക്കൂറുകള്‍ക്കുള്ളില്‍ 42 ലക്ഷത്തിലധികം വ്യൂസ്, വീഡിയോ

 




ന്യൂഡെല്‍ഹി: (www.kvartha.com) ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഗുര്‍മീത് പരോളില്‍ പുറത്തിറങ്ങിയത്. 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കിടയില്‍ പുറത്തിറങ്ങിയാണ് ഗാനം പുറത്തിറക്കിയത്. 

രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവയില്‍ ഗുര്‍മീതിന്റെ പേരാണ് ക്രെഡിറ്റില്‍ നല്‍കിയിരിക്കുന്നത്. ദീപങ്ങളുമായി നടക്കുന്ന ഗുര്‍മീതിനെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദീപാവലി ദിനത്തിലാണ് യൂട്യൂബ് ചാനലില്‍ പഞ്ചാബി സംഗീത വീഡിയോ പുറത്തിറങ്ങിയത്. പുറത്തിറങ്ങി 22 മണിക്കൂറിനുള്ളില്‍ ഇതിന് 42 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ലവ് ചാര്‍ജര്‍' എന്ന ഗാനവുമായാണ് ഗുര്‍മീത് ആല്‍ബം രംഗത്തേക്ക് എത്തിയത്. 

കുടുംബം നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഗുര്‍മീതിന് 40 ദിവസത്തെ പരോള്‍ അനുവദിച്ചത്. മോചിതനായതിന് തൊട്ടുപിന്നാലെ, ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഗുര്‍മീത് വെര്‍ച്വല്‍ 'സത്സംഗ്' പരിപാടി സംഘടിപ്പിച്ചിരുന്നു, അതില്‍ ഹരിയാനയിലെ കര്‍ണാല്‍ മേയറും ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും ഉള്‍പെടെ നിരവധി രാഷ്ട്രീയക്കാര്‍ പങ്കെടുത്തിരുന്നു.

Music Video | രചന, സംഗീതം, ആലാപനം, സംവിധാനം എല്ലാം ഗുര്‍മീത് റാം റഹീം; പരോളിലിറങ്ങി മ്യൂസിക് വീഡിയോ പുറത്തിറക്കി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദ നേതാവ്; മണിക്കൂറുകള്‍ക്കുള്ളില്‍ 42 ലക്ഷത്തിലധികം വ്യൂസ്, വീഡിയോ


റാം റഹീമിനെ പരോളില്‍ വിട്ടയച്ചതിനെ പ്രതിപക്ഷ ശക്തമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുര്‍മീത് റാം റഹീമിന് പരോള്‍ നല്‍കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തവണ ഹരിയാന, പഞ്ചായത് തെരഞ്ഞെടുപ്പിലേക്കും ആദംപൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്. ഇതിനിടെയാണ് ഗുര്‍മീതിന് പരോള്‍ അനുവദിച്ചത്. 

നേരത്തെ, 46 പൗരസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണില്‍ ഗുര്‍മീതിനെ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചിരുന്നു.

 

Keywords:  News,National,India,New Delhi,Top-Headlines,Accused,Prison,Molestation, Case,YouTube,Music Director,Video,Social-Media, Out On Parole, Molest Convict Ram Rahim Releases Diwali Music Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia