രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രവര്‍ത്തനം നടത്തുന്നത് 400 ഓളം പാര്‍ട്ടികള്‍; കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അംഗീകാരം ഉടന്‍ റദ്ദാക്കും
Dec 8, 2016, 11:14 IST
ന്യൂഡല്‍ഹി: (www.kvartha.com 08.12.2016) ലോകത്തിലേറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. കടലാസ് പാര്‍ട്ടികള്‍ക്ക് പോലും ഇന്ത്യയില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരത്തില്‍ 1900 രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്.
എന്നാല്‍ ഇവയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രവര്‍ത്തനം നടത്തുന്നത് 400 പാര്‍ട്ടികളാണ്. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യം പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്ന ഈ പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങളാണോയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംശയിക്കുന്നുണ്ട്. അംഗീകാരം റദ്ദാക്കുന്നതോടെ, രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലഭിക്കുന്ന ആദായ നികുതി ഇളവുകള്‍ ഇവര്‍ക്ക് നഷ്ടമാകും. മാത്രമല്ല, മറ്റുള്ളവരില്‍ നിന്ന് കണക്കില്‍പ്പെടാതെ സംഭാവനകള്‍ സ്വീകരിക്കാനുള്ള വഴി അടയുമെന്നും നസിം സെയ്ദി ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത പാര്‍ട്ടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കും ഹാജരാക്കണമെന്നാണ് നിര്‍ദേശം.
അതേസമയം മത്സരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അതൊരു ദീര്‍ഘകാല നടപടി ആണെന്നായിരുന്നു സെയ്ദിയുടെ മറുപടി.

Also Read:
14,000 പായ്ക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍
Keywords: Over 1,900 parties in India, 400 never fought polls: EC, New Delhi, Corruption, Demonetization, Politics, Election, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.