300ഓളം തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതായി പരാതി
Aug 2, 2021, 14:34 IST
ഹൈദരാബാദ്: (www.kvartha.com 02.08.2021) 300ഓളം തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതായി പരാതി. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലാണ് സംഭവം. നായ്ക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നായ്ക്കളെ കൊലപ്പെടുത്തിയ ശേഷം ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുളത്തില്‍ കുഴിച്ചിട്ടതായും പരാതിയില്‍ പറയുന്നു.
ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന് 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി. മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നതെന്നും ധര്‍മാജിഗുഡം എസ്ഐ രമേഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തില്‍ സെക്ഷന്‍ 429 പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
Keywords: Hyderabad, News, National, Complaint, Dog, Death, Case, Police, Over 300 dogs poisoned to death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.