അമിതവേഗത്തില്‍ പോയ ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങി; 50 ആടുകള്‍ ചത്തു, 30 എണ്ണത്തിന് പരിക്ക്

 


ഭുവനേശ്വര്‍: (www.kvartha.com 23.09.2021) അമിതവേഗത്തില്‍ പോയ ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങി. അപകടത്തില്‍ 50 ആടുകള്‍ ചത്തു, 30 എണ്ണത്തിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒഡിഷയിലെ നയാഗഢ് ജില്ലയിലായിരുന്നു സംഭവം. അമിത വേഗത്തില്‍ എതിര്‍വശത്ത് നിന്ന് വന്ന മണല്‍ ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു എന്ന് ഒഡ്ഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. തിരക്കേറിയ റോഡിലൂടെ പകല്‍ ആടുകളെ നടത്തുന്നത് ബുദ്ധിമുട്ടായതിനാല്‍ രാത്രി കൊണ്ടുപോകുകയായിരുന്നു ഉടമ രാജേന്ദ്ര പത്ര. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. അപകടത്തില്‍ തനിക്ക് രണ്ടു മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പത്ര പറഞ്ഞു. ഇദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അമിതവേഗത്തില്‍ പോയ ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങി; 50 ആടുകള്‍ ചത്തു, 30 എണ്ണത്തിന് പരിക്ക്

Keywords:  News, National, Injured, Animals, Police, Complaint, Over 50 goats mowed down, 30 others injured as truck runs over herd in Odisha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia