മദ്ധ്യപ്രദേശ് സ്‌ഫോടനം: മരണ സംഖ്യ 90 കവിഞ്ഞു

 


ജാബുവ: (www.kvartha.com 12.09.2015) മദ്ധ്യപ്രദേശിലെ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ 8.30ഓടെയാണ് ദുരന്തമുണ്ടായത്. ജാബുവയിലെ ഒരു റെസ്‌റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഖനനത്തിന് ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്‌ഫോടനം നടന്ന റെസ്‌റ്റോറന്റിന് സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്നു. സ്‌ഫോടനത്തെ ഇത്ര മാരകമാക്കിയത് ഈ ജലാറ്റിന്‍ സ്റ്റിക്കുകളാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

സ്‌ഫോടനത്തില്‍ രണ്ട് നിലകളിലായി സ്ഥിതിചെയ്തിരുന്ന റെസ്‌റ്റോറന്റ് നിലം പൊത്തി. സമീപത്തെ കെട്ടിടങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

മദ്ധ്യപ്രദേശ് സ്‌ഫോടനം: മരണ സംഖ്യ 90 കവിഞ്ഞു

സേതിയ റെസ്‌റ്റോറന്റിലാണ് ദുരന്തമുണ്ടായത്. പെറ്റലവാദ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. 20 പേര്‍ മരിച്ചുവെന്നായിരുന്നു പ്രാഥമീക റിപോര്‍ട്ട്.

SUMMARY: JHABUA, MADHYA PRADESH: Over 90 people died and nearly 100 were injured as a powerful gas cylinder explosion ripped through a restaurant near Madhya Pradesh's Jhabua district today.

Keywords: Blast, Madhya Pradesh, LPG, Restaurant,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia