മഥുര കലാപകാരികളായ പന്ത്രണ്ടിലേറേ പേർ ആഗ്ര ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

 


ആഗ്ര: (www.kvartha.com 08.06.2016) മഥുര കലാപക്കേസിൽ പ്രതികളായ പന്ത്രണ്ടുപേർ ആഗ്ര ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു. കലാപം തടയാൻ കഴിയാത്ത പോലീസിന് പ്രതികളെ സൂക്ഷിക്കാൻ കഴിയാഞ്ഞതും വിമർശനത്തിന് കാരണമായിട്ടുണ്ട്.

കലാപമുണ്ടായ മഥുരയിലെ ജവഹർബാഗിൽ നിന്നും ആകെ 55 കലാപകാരികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ 15 പേർ ആഗ്രഹിയിലെ എസ്.എൻ മെഡിക്കൽ കോളജിൽ നിന്നും രക്ഷപ്പെട്ടു. ആശുപത്രിയിൽ പോലീസിന്റെ സുരക്ഷ വലയമുണ്ടായിട്ടുപോലും പ്രതികൾ രക്ഷപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല.

ആശുപത്രിയിലെ വാർഡുകളിലാണ് പരിക്കേറ്റ കലാപകാരികളെ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് ദിവസത്തിനിടയിലാണ് വാർഡിൽ നിന്നും 15 പേരെ കാണാതായത്. ഗുരുതരമായി പരിക്കേറ്റ മറ്റ് പ്രതികൾ ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്.

വെടിയേറ്റവരേയും പൊള്ളലേറ്റവരേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കലാപത്തിൽ  34 പേരാണ് കൊല്ലപ്പെട്ടത്.

മഥുര കലാപകാരികളായ പന്ത്രണ്ടിലേറേ പേർ ആഗ്ര ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

SUMMARY: Barely a couple of days after the devastating blow it was dealt by rioters in Jawaharbagh of Mathura, the UP police has again become lax in the manner it is conducting the followup after the incident.

Keywords: Devastating, Blow, Dealt, Rioters, Jawaharbagh, Mathura, UP, Police, Again, Become, Lax, Manner, Conducting, Followup, Hospital, Treatment, National, Incident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia