എഞ്ചിനീയറുടെ വീട്ടില്‍ നിന്ന് പിടികൂടിയത് 20 കോടി; കുളിമുറിയിലും സോഫയ്ക്കുള്ളിലും നോട്ടുകെട്ടുകള്‍; നോട്ടെണ്ണാല് 3 മെഷീനുകള്‍
Aug 16, 2015, 20:33 IST
ഹൗറ: (www.kvartha.com 16.08.2015) പശ്ചിമ ബംഗാളിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 കോടി രൂപ പിടികൂടി. ബാലിയിലെ ഇടത്തരം വീട്ടില്‍ തറയിലെ അറയ്ക്കുള്ളിലും കമ്പോര്ഡുകളിലും കിടയ്ക്കക്കുള്ളിലും സോഫയിലും കുളിമുറിയിലും ഒളിപ്പിച്ചനിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്.
20 കോടി രൂപ കൂടാതെ 14 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 58 ലക്ഷത്തിന്റെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രണബ് അധികാരിയെന്ന എഞ്ചിനീയറുടെ വീട്ടില്‍ നിന്നാണ് ഇത്രയും പണം കണ്ടെത്തിയത്. മുനിസിപ്പാലിറ്റിയിലെ സബ് അസിസ്റ്റന്റ് എഞ്ചിനീയറായ അധികാരി ഈ പണമെല്ലാം കൈക്കൂലിയിലൂടെ സമ്പാദിച്ചതാണ്. മാസം 45,000 രൂപയാണ് അധികാരിയുടെ ശമ്പളം.
24 മണിക്കൂര്‍ 3 മെഷീനുകള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയത്. അധികാരിക്ക് ഒറ്റയ്ക്ക് ഇത്രയും പണം സ്വരൂപിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്കുന്ന ഒരു റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് അവര്‍ നല്കുന്ന വിശദീകരണം.
എപി സിംഗ് എന്ന കെട്ടിട വ്യവസായി നല്കിയ പരാതിയിലാണ് അധികാരി അറസ്റ്റിലായത്. ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ അധികാരി വീഴുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് അധികാരി സിംഗില്‍ നിന്നും കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇയാളെ പിടികൂടുകയായിരുന്നു.
വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അധികാരിയുടെ മകന് തന്മയും അറസ്റ്റിലായി.
SUMMARY: HOWRAH: It was an Ali Baba moment to say the least. In a modest home at Bally in West Bengal's Howrah district, the police unearthed over Rs. 20 crore in cash hidden under the floor tiles, in cupboards, inside mattresses, sofas, in the cistern in the bathroom and even inside the commode. Also found were gold jewellery worth Rs. 14 lakh and post office deposits totaling Rs. 58 lakh.
Keywords: West Bengal, Assistant Engineer, Bribe, Raid, Home,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.