Railway | റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ സാധനങ്ങള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയോ? എളുപ്പത്തില്‍ പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം
Feb 12, 2023, 19:48 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രതിദിനം കോടിക്കണക്കിന് പേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു. റെയില്‍വേ സ്റ്റേഷനില്‍ കടയുടമകള്‍ 15 രൂപയുടെ കുപ്പി വെള്ളം 20 രൂപയ്ക്ക് വില്‍ക്കുന്നത് അടക്കമുള്ള അമിതമായ നിരക്ക് ഈടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. കൂടാതെ, ട്രെയിനില്‍ ഭക്ഷണം വില്‍ക്കുന്നവരും പലപ്പോഴും തോന്നിയത് പോലെ വില ഈടാക്കാറുണ്ട്. ട്രെയിനിനുള്ളിലോ റെയില്‍വേ സ്റ്റേഷനിലോ കൂടുതല്‍ പണം നല്‍കി സാധനം വാങ്ങാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരം സാമ്പത്തിക പീഡനങ്ങള്‍ ഒഴിവാക്കാം.
ഈ നമ്പര്‍ ഓര്‍മിക്കുക
നിങ്ങളില്‍ നിന്ന് നിശ്ചിത വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയാണെങ്കില്‍, പരാതി നല്‍കാന്‍ നിങ്ങള്‍ക്ക് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. റെയില്‍വേയുടെ 1800111139 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാം. യാത്രക്കാരുടെ സൗകര്യാര്‍ഥം റെയില്‍വേ എസ്എംഎസ് ഓപ്ഷനും നല്‍കുന്നു. ഇതുകൂടാതെ യാത്രക്കാര്‍ക്ക് എസ്എംഎസ് വഴിയും പരാതിപ്പെടാം. ഇതിനായി 9711111139 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക. ഈ നമ്പറില്‍ നിങ്ങള്‍ക്ക് റെയില്‍വേയ്ക്ക് ഏത് തരത്തിലുള്ള നിര്‍ദേശവും നല്‍കാം.
ഓണ്‍ലൈനില്‍ പരാതിപ്പെടുക
അമിത നിരക്കിനെതിരെ ഓണ്‍ലൈന്‍ വഴിയും പരാതി നല്‍കാം. ഇതിനായി റെയില്‍വേയുടെ പരാതി മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) ഉപയോഗിക്കുക. ഫയല്‍ എ കംപ്ലയിന്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി ഫയല്‍ ചെയ്യാം. പരാതി നമ്പര്‍ ലഭിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് പരാതിയുടെ സ്റ്റാറ്റസ് അറിയാനാകും.

Keywords: Latest-News, National, Top-Headlines, New Delhi, Indian Railway, Railway, Government-of-India, Complaint, Travel, Passenger, Train, Overcharging at railway stations: Do file complaint.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.