Oversleeping | അമിതമായി ഉറങ്ങുന്നവരാണോ? എങ്കിൽ ഈ അപകടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു!

 


ന്യൂഡെൽഹി: (www.kvartha.com) നല്ല ആരോഗ്യത്തിന് പൂർണമായ ഉറക്കം വളരെ പ്രധാനമാണ്. രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ല ഫലം നൽകുന്നു. ഇത് ദിവസം മുഴുവൻ നിങ്ങൾക്ക് വളരെ ഫ്രഷ് ആയി തോന്നും. എന്നാൽ ഇതിലും കൂടുതൽ അമിതമായി ഉറങ്ങുകയാണെങ്കിൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും. നിങ്ങൾ പതിവായി എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുകയാണെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Oversleeping | അമിതമായി ഉറങ്ങുന്നവരാണോ? എങ്കിൽ ഈ അപകടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു!

ഹൃദ്രോഗം

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ കൊറോണറി ഹൃദ്രോഗം വരാനുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്ന് ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്.

തലയിൽ കഠിനമായ വേദന

ദീർഘനേരം ഉറങ്ങുന്നത് തലച്ചോറിൽ വിപരീത ഫലമുണ്ടാക്കുന്നു. ഇക്കാരണത്താൽ, നിങ്ങൾക്ക് കടുത്ത തലവേദനയും ഉണ്ടാകാം.

വിഷാദം

ദീർഘനേരം ഉറങ്ങുന്നതും വിഷാദരോഗത്തിന്റെ പ്രശ്‌നത്തിൽ നിങ്ങളെ എത്തിക്കും. ഇത് മാത്രമല്ല, നിങ്ങൾക്ക് സമ്മർദവും നേരിടേണ്ടി വന്നേക്കാം.

അമിതവണ്ണം

ഉറങ്ങുമ്പോൾ നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ പൂർണമായും കുറയുന്നു. ഇതോടെ ശരീരത്തിൽ കലോറി വർദ്ധിക്കുന്നതിനാൽ പൊണ്ണത്തടിക്കും കാരണമാകും. ഇതിനുപിന്നാലെ രക്തസമ്മർദവും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയും നേരിടേണ്ടി വന്നേക്കാം. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ശരീരത്തിലെ പഞ്ചസാരയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അമിതമായ ഉറക്കം ദഹനവ്യവസ്ഥയെയും ബാധിക്കുന്നു.

Keywords: News, National, New Delhi, Oversleeping, Health, Lifestyle,   Oversleeping: Bad for Your Health?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia