പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു; ശശികലയുമായി സംസാരിച്ചു, അഞ്ചുമിനിറ്റ് ചെലവഴിച്ചശേഷം ഡെല്‍ഹിക്ക് തിരിച്ചു
Dec 6, 2016, 14:31 IST
ചെന്നൈ: (www.kvartha.com 06.12.2016) കഴിഞ്ഞദിവസം അന്തരിച്ച അണ്ണാ ഡി.എം.കെ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ മോഡി 1.40 മണിയോടെയാണ് ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെത്തിയത്.
കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന് എന്നിവര്‍ മോഡിയെ അനുഗമിച്ചു. ഹാളിലെത്തിയ മോഡി ജയലളിതയുടെ ഭൗതികദേഹത്തെ വണങ്ങിയ ശേഷം പുഷ്പചക്രം സമര്‍പ്പിച്ച് ഒരു നിമിഷം മൗനത്തിലാണ്ടു. പിന്നീട് ജയലളിതയുടെ ഉറ്റതോഴി ശശികലയുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഇതിനിടെ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് മോഡി ഹാളില്‍ കൂടിയിരുന്ന എ.ഡി.എം.കെ എം.എല്‍.എമാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംസാരിച്ചു. അഞ്ച് മിനുട്ട് അവിടെ ചെലവഴിച്ച ശേഷം മോഡി മടങ്ങി.

Also Read:
പൊയിനാച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; ഒരു പ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
Keywords: PM Narendra Modi leaves Rajaji Hall in Chennai after paying tribute to Jayalalithaa,Chennai, Chief Minister, Dead Body, Airport, Protection, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.