പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി അന്തരിച്ചു; ഒഡീഷയില്‍ വിദ്യാഭ്യാസം എല്ലാവരിലേക്കുമെത്തിക്കാന്‍ പ്രയത്നിച്ച നന്ദ സാറിനെ വരും തലമുറകളും ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 07.12.2021) പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി(102) ചൊവ്വാഴ്ച അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് നന്ദ പൃഷ്തിയെ ഒഡീഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി നന്ദ പൃഷ്തിക്ക് വിട്ടുമാറാത്ത ചുമയും പനിയുമായിരുന്നു. 

നവംബര്‍ ഒന്‍പതിനാണ് നന്ദ മാസ്റ്റെര്‍ എന്നറിയപ്പെടുന്ന നന്ദ പൃഷ്തിയെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. വിദ്യാഭ്യാസ രംഗത്തെയും സാമൂഹിക രംഗത്തേയും സംഭാവന കണക്കിലെടുത്താണ് നന്ദ മാസ്റ്റെറിന് പത്മശ്രീ നല്‍കിയത്.

പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി അന്തരിച്ചു; ഒഡീഷയില്‍ വിദ്യാഭ്യാസം എല്ലാവരിലേക്കുമെത്തിക്കാന്‍ പ്രയത്നിച്ച നന്ദ സാറിനെ വരും തലമുറകളും ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി

ഒഡീഷയിലെ ജയ്പൂരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ വിദ്യാഭാസം നല്‍കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് നന്ദ മാസ്റ്റെര്‍. തന്റെ ഗ്രാമത്തില്‍ 100 ശതമാനം സാക്ഷരത ഉറപ്പ് വരുത്താന്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നന്ദ പൃഷ്തി.

നന്ദ പൃഷ്തിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 'നന്ദ പൃഷ്തി ജിയുടെ നിര്യാണത്തില്‍ വേദന തോന്നുന്നു. ഒഡീഷയില്‍ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാന്‍ പ്രയത്നിച്ച നന്ദ സാറിനെ വരും തലമുറകളും ഓര്‍ക്കും. പത്മശ്രീ പുരസ്‌കാര ചടങ്ങില്‍ രാജ്യത്തിന്റെ ശ്രദ്ധയും സ്നേഹം പിടിച്ചുപറ്റിയത് കഴിഞ്ഞ ആഴ്ചയാണ്. ഓം ശാന്തി.'

Keywords:  News, National, India, New Delhi, Padmasree, Death, Award, Teacher, Prime Minister, Condolence, Padma Shri Nanda Prusty of Odisha dies, PM Modi tweets condolences
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia