PM Modi | 'രാജകുമാരനെ' പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്; രാഹുല്‍ ഗാന്ധിയെ ഒളിയമ്പിട്ട് പ്രധാനമന്ത്രി

 


ഗാന്ധിനഗര്‍: (KVARTHA) 'രാജകുമാരനെ' പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാതിലെ ആനന്ദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പേര് പറയാതെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒളിയമ്പിട്ടായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ടിയെന്നും മോദി ആരോപിച്ചു. പാകിസ്താനിലെ കഴിഞ്ഞ ഇമ്രാന്‍ ഖാന്‍ സര്‍കാരിലെ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ രാഹുലിനെ പ്രശംസിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

PM Modi | 'രാജകുമാരനെ' പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്; രാഹുല്‍ ഗാന്ധിയെ ഒളിയമ്പിട്ട് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ വാക്കുകള്‍:


ഇവിടെ കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാകിസ്താനികള്‍ കരയുകയാണ്. കോണ്‍ഗ്രസിന്റെ രാജകുമാരനെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ നേതാക്കള്‍ ആഗ്രഹിക്കുന്നു. - മോദി ആരോപിച്ചു.

ബുധനാഴ്ചയാണ് രാഹുലിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച് ഫവാദ് ഹുസൈന്‍ പ്രശംസ ചൊരിഞ്ഞത്. ബിജെപിയെയും നരേന്ദ്ര മോദിയെയും രാഹുല്‍ വിമര്‍ശിക്കുന്ന വീഡിയോ ആയിരുന്നു അത്. രാഹുല്‍ ഓണ്‍ ഫയര്‍ എന്നായിരുന്നു ഫവാദ് ഹുസൈന്‍ പോസ്റ്റിന് നല്‍കിയ തലക്കെട്ട്.
news
കോണ്‍ഗ്രസ് പാര്‍ടിയെയും മോദി പ്രസംഗത്തില്‍ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് അറുപത് കൊല്ലം രാജ്യം ഭരിച്ചതും ബിജെപിയുടെ പത്തുകൊല്ലത്തെ സേവാകാലവും രാജ്യം കണ്ടു. കോണ്‍ഗ്രസിന്റെ അറുപതുകൊല്ലത്തെ ഭരണകാലത്ത് ഗ്രാമീണ മേഖലയിലെ ഏകദേശം അറുപത് ശതമാനം കുടുംബങ്ങള്‍ക്ക് ശൗചാലയ സൗകര്യമുണ്ടായിരുന്നില്ല. 

എന്നാല്‍ പത്തുകൊല്ലം കൊണ്ട് ബിജെപി ഇത് സാധ്യമാക്കി എന്നും മോദി പറഞ്ഞു. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കാനായി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നും മോദി ആരോപിച്ചു.

Keywords: ‘Pakistan eager to make shehzada next PM’: Modi’s dig at Rahul Gandhi in Gujarat, Gandhi Nagar, News, Prime Minister, Narendra Modi, Politics, Rahul Gandhi, Criticism, Congress, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia