ദാവൂദ് ഒളിച്ചിരിക്കുന്നത് അഫ്ഗാന്‍ അതിര്‍ത്തിയില്‍: രാജ്‌നാഥ് സിംഗ്

 


ന്യൂഡല്‍ഹി: (www.kvartha.com 22.11.2014) ഇന്ത്യയില്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ദാവൂദ് ഇബ്രാഹീം ഇപ്പോള്‍ പാക് അഫ്ഗാന്‍ അതിര്‍ത്തിയിലാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്തുമ്പോഴും ഇസ്ലാമാബാദ് ഡല്‍ഹിയുമായി സൗഹൃദത്തിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
ദാവൂദ് ഒളിച്ചിരിക്കുന്നത് അഫ്ഗാന്‍ അതിര്‍ത്തിയില്‍: രാജ്‌നാഥ് സിംഗ്
തീവ്രവാദം ഇന്ത്യയില്‍ വളര്‍ന്ന ഒന്നല്ല. പുറമെ നിന്നുള്ള സഹായത്തോടെയാണത് ശക്തിപ്രാപിച്ചത്. അതായത് പാക്കിസ്ഥാനില്‍ നിന്നും രാജ്‌നാഥ് ആരോപിച്ചു.

2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ശിക്ഷിക്കാനുള്ള മുന്‍ കൈയ്യെടുക്കാന്‍ പോലും പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Union Home Minister Rajnath Singh on Saturday said that Pakistan is sponsoring terrorism in India and is providing shelter to Dawood Ibrahim, who is currently staying along the Pak-Afghan border.

Keywords: Rajnath Singh, Pakistan, Terror, Dawood Ibrahim, Pak afghanistan boarder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia