Spy held | 'പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തി'; വിദേശകാര്യ മന്ത്രാലയ ജീവനക്കാരനെ യുപി എടിഎസ് അറസ്റ്റ് ചെയ്തു; സുപ്രധാന വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തൽ

 


ലക്നൗ: (KVARTHA) പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയിരുന്ന വിദേശകാര്യ മന്ത്രാലയ ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി യുപി എടിഎസ് അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടി ടാസ്‌കിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ സത്യേന്ദ്ര സിവാൾ എന്നയാളാണ് അറസ്റ്റിലായത്. ഹാപൂർ ഷഹ്മഹിയുദ്ദീൻപൂർ സ്വദേശിയായ ഇയാൾ നിലവിൽ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുകയാണ്.

Spy held | 'പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തി'; വിദേശകാര്യ മന്ത്രാലയ ജീവനക്കാരനെ യുപി എടിഎസ് അറസ്റ്റ് ചെയ്തു; സുപ്രധാന വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തൽ

എടിഎസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അധികൃതർ പറഞ്ഞു. യുവാവിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ എസ്ടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സുപ്രധാന രഹസ്യവിവരങ്ങൾ പാകിസ്താന് കൈമാറിയെന്നാണ് സത്യേന്ദ്ര സിവാളിനെതിരെയുള്ള കുറ്റം.

മീററ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിച്ച് ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഐഎസ്ഐ നേടുന്നുണ്ടെന്ന് യുപി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ കഴിഞ്ഞ വർഷം ഹാപൂരിൽ നിന്നും ഗാസിയാബാദിൽ നിന്നും യുപി എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

സത്യേന്ദ്ര ഒരു ഹാൻഡ്‌ലറായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സുപ്രധാന രഹസ്യവിവരങ്ങൾ അയച്ചുകൊടുക്കുന്നുണ്ടെന്നും അവകാശപ്പെടുന്നു.

യുപി എടിഎസിൻ്റെ പ്രസ് നോട്ട് പ്രകാരം എടിഎസ് മീററ്റ് യൂണിറ്റ് സത്യേന്ദ്രയെ ചോദ്യം ചെയ്തപ്പോൾ ചാരവൃത്തി നടത്തിയെന്ന് സമ്മതിച്ചു.

സത്യേന്ദ്രയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ഒരു ആധാർ കാർഡ്, ഒരു പാൻ കാർഡ്, ഒരു തിരിച്ചറിയൽ കാർഡ്, 600 രൂപ എന്നിവ ഏജൻസി കണ്ടെടുത്തിട്ടുണ്ട്.

Keywords: UP ATS, Moscow, Crime, Lucknow, Uttar Pradesh, Pakistan, Satyendra Siwal, Mobile phone, India, Indian Embassy, Meerut, Russia, Pakistani ISI agent who worked for Indian embassy in Russia arrested from Meerut.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia