Viral | ശക്തമായ മിന്നലില്‍ കത്തിയെരിയുന്ന 'പന'; അത്ഭുത പ്രതിഭാസം കണ്ട് അമ്പരന്ന് നെറ്റിസൻസ്; വീഡിയോ

 
Viral
Viral

Image Credit: X/ Salpilates

മഴയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഈ സ്ത്രീ ഒരു അപ്രതീക്ഷിത മിന്നാലാക്രമണത്തിനാണ് സാക്ഷ്യം വഹിച്ചത്

ന്യൂഡൽഹി: (KVARTHA) മഴ ആസ്വദിക്കാത്തവരായി ആരും ഉണ്ടാകില്ല. കൊടു ചൂടിന് ശേഷം എത്തുന്ന മഴയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മഴയില്‍ നനയാനും, തണുത്ത കാറ്റില്‍ കുളിരുകൊണ്ടിരിക്കാനും, ജനാലകള്‍ തുറന്നിട്ട് മഴയുടെ ചിത്രങ്ങള്‍ പകര്‍ത്താനുമെല്ലാം ആളുകള്‍ക്ക് തിടുക്കമാണ്. ഇത്തരത്തില്‍ മഴയുടെ രസകരമായ അനുഭവം തുറന്നുകാട്ടുന്ന ഒട്ടനവധി വീഡിയോകള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. 

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീ പങ്കിട്ട ഒരു ദൃശ്യം മഴ എപ്പോഴും ആസ്വാദ്യകരമായ അനുഭവം നല്‍കില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. കാരണം മഴയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഈ സ്ത്രീ ഒരു അപ്രതീക്ഷിത മിന്നാലാക്രമണത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. 

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഒരേ സമയം കാഴ്ചക്കാരെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. സാലി നോളന്‍ എന്ന ഉപയോക്താവാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ജനാലകള്‍ തുറന്നിട്ട് നോളന്‍ മഴയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് കാണുന്നത്. ഇടയ്ക്കിടെ ഓടിയെത്തുന്ന കാറ്റും നോളന്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ പെട്ടന്നായിരുന്നു അത് സംഭവിച്ചത്. 

ശക്തമായ ഇടിമിന്നലേറ്റ് ഈന്തപ്പന നിന്ന് കത്താന്‍ തുടങ്ങി. ഇതോടെ അന്തരീക്ഷം പെട്ടന്ന് മാറിമറിയുന്നു. ആ രംഗം കണ്ട് ഞെട്ടിയ നോളന്‍ ജനാലയിലൂടെ പെട്ടെന്ന് പുറകിലേക്ക് ഇറങ്ങി. 'എല്ലാം ഞൊടിയിടലായിരുന്നു, ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല, ഞാന്‍ കാറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് നോളന്‍ വീഡിയോ പങ്കുവച്ചത്. 

ഇതിനോടകം 20 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിൽ നിരവധി ഉപയോക്താക്കൾ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും തങ്ങള്‍ക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങള്‍ കമന്റിലൂടെ പങ്കിട്ടു.

#lightningstrike #palmtree #viralvideo #nature #weather #fire #accident #socialmedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia