Drug Price | 'പാരസെറ്റമോള്‍ 89 പൈസ, മെറ്റ്‌ഫോര്‍മിന്‍ 2 രൂപ'; അവശ്യമരുന്നുകളുടെ വില 17% വരെ കുറച്ച് കേന്ദ്രം
Apr 4, 2023, 11:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ 651 അവശ്യമരുന്നുകളുടെ വില ശരാശരി 6.73 ശതമാനം കുറച്ചതായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (NPPA) അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാരസെറ്റമോള്‍ ഒരു ഗുളിക 89 പൈസയ്ക്കും പ്രമേഹ രോഗികള്‍ക്കുള്ള മെറ്റ്‌ഫോര്‍മിന്‍ ടൈപ്പ്-2 രണ്ട് രൂപയ്ക്കും ലഭിക്കും. 15 മുതല്‍ 25 ദിവസങ്ങള്‍ക്കുള്ളില്‍ 200ലധികം മരുന്നുകളുടെ വില കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
അവശ്യമരുന്നുകളുടെ വിലയില്‍ 17 ശതമാനം കുറവുണ്ടായതായി എന്‍പിപിഎ അറിയിച്ചു. പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികയുടെ വില 12 ശതമാനം വരെ കുറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയാഘാതം തുടങ്ങിയ സങ്കീര്‍ണതകള്‍ക്ക് ഉപയോഗപ്രദമായ ടെല്‍മിസാര്‍ട്ടന്‍ മരുന്നിന്റെ വില 7.65 ശതമാനം കുറഞ്ഞു. മെറ്റ്ഫോര്‍മിന്‍ വില 5.63 ശതമാനം കുറഞ്ഞു. നേരത്തെ മെറ്റ്‌ഫോര്‍മിന്‍ ഗുളിക 2.13 രൂപയ്ക്കും ടെല്‍മിസാര്‍ട്ടന്‍ 40 മില്ലിഗ്രാം 7.32 രൂപയ്ക്കും ലഭ്യമായിരുന്നു.
എന്‍പിപിഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, 2013 ലെ ഡ്രഗ്‌സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം സര്‍ക്കാര്‍ എല്ലാ വര്‍ഷവും വില അവലോകനം ചെയ്യുന്നു. അവശ്യ മരുന്നുകളുടെ പട്ടിക 2022 നവംബറില്‍ പരിഷ്‌കരിച്ചിരുന്നു. ഈ പട്ടികയില്‍ 870 തരം മരുന്നുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ 651 മരുന്നുകളുടെ വിലയാണ് ഇപ്പോള്‍ കുറച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകളുടെ പരമാവധി വില 12.12 ശതമാനം വര്‍ധിപ്പിച്ചെങ്കിലും പുതുക്കിയ പട്ടികയുടെ അവലോകനത്തെത്തുടര്‍ന്ന് മരുന്നുകള്‍ക്ക് വില കുറഞ്ഞു.
പാരസെറ്റമോള്‍ ടാബ്ലെറ്റ് 2022 വരെ 1.01 രൂപയ്ക്ക് ലഭ്യമായിരുന്നു, എന്നാല്‍ 2022 നവംബറിലെ പരിഷ്‌ക്കരണത്തിന് ശേഷം വില 80 പൈസയിലെത്തി. ഏപ്രില്‍ ഒന്ന് മുതലുള്ള പുതിയ വിലയുടെ അടിസ്ഥാനത്തില്‍ ഇത് 89 പൈസയ്ക്ക് ലഭ്യമാണ്.
Keywords: New Delhi, National, News, Drugs, Report, Patient, Government, Rate, Tablet, Top-Headlines, Paracetamol Medicine Will Now Be Available At Drug Stores For Less Than Rs One.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.