Parineeti Chopra | ആം ആദ്മി പാര്‍ടി നേതാവും എം പിയുമായ രാഘവ് ഛദ്ദയുമായുള്ള വിവാഹ വാര്‍ത്തയില്‍ നടി പരിനീതി ചോപ്രയുടെ പ്രതികരണം വൈറല്‍
Mar 29, 2023, 15:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞദിവസമാണ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ടി നേതാവും എംപിയുമായ രാഘവ് ഛദ്ദയും തമ്മില്‍ വിവാഹിതരാകുന്നുവെന്നുള്ള വാര്‍ത്ത പുറത്തുവന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള അഭ്യൂഹങ്ങളും ഉണ്ട്. ഈ സാഹചര്യത്തില്‍ വിവാഹ വാര്‍ത്തയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് നടി പരിനീതി ചോപ്രയുടെ പ്രതികരണം വൈറലാകുന്നു.
എയര്‍പോര്‍ടില്‍ നിന്ന് പുറത്തിറങ്ങിയ പരിനീതിയോട് വിവാഹത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുകയായിരുന്നു. പുഞ്ചിരി മാത്രമായിരുന്നു ഇതിന് താരത്തിന്റെ മറുപടി. രാഘവ് ഛദ്ദയുമായുള്ള വിവാഹത്തെ കുറിച്ച് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് 'താങ്ക്യൂ, ബൈ, ഗുഡ്നൈറ്റ്' എന്ന് പറഞ്ഞു കൊണ്ട് പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം എഎപി എംപി സഞ്ജീവ് അറോറ പരിനീതിക്കും രാഘവ് ഛദ്ദക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും ഒത്തുചേരല്‍ സ്‌നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പരിനീതിയും രാഘവ് ഛദ്ദയും ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ സഹപാഠികളായിരുന്നു. കൂടാതെ അടുത്ത സുഹൃത്തുക്കളുമാണ് . അതുപോലെത്തന്നെ പരിനീതി ചോപ്രയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ എന്നായിരുന്നു രാഘവിന്റെ പ്രതികരണം.
Keywords: Parineeti Chopra reacts when asked about wedding rumours with Raghav Chadha. Here's what she said, New Delhi, News, Politics, AAP, Marriage, Actress, Media, National.
കഴിഞ്ഞ ദിവസം എഎപി എംപി സഞ്ജീവ് അറോറ പരിനീതിക്കും രാഘവ് ഛദ്ദക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും ഒത്തുചേരല്‍ സ്‌നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പരിനീതിയും രാഘവ് ഛദ്ദയും ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ സഹപാഠികളായിരുന്നു. കൂടാതെ അടുത്ത സുഹൃത്തുക്കളുമാണ് . അതുപോലെത്തന്നെ പരിനീതി ചോപ്രയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ എന്നായിരുന്നു രാഘവിന്റെ പ്രതികരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.