പാരീസില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ബിഎസ്പി നേതാവിന്റെ 51 കോടി രൂപ പാരിതോഷികം

 


മീറത്ത്: (www.kvartha.com 08/01/2015) ഫ്രഞ്ച് വാരികയായ ചാര്‍ലി ഹെബ്ദോയയുടെ ഓഫീസില്‍ കയറി ഭീകരാക്രമണം നടത്തിയവര്‍ക്ക് ബിഎസ്പി നേതാവ് 51 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ചു. മീറത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബി.എസ്.പി നേതാവും മുന്‍ യു.പി മന്ത്രിയുമായ ഹാജി യാഖൂബ് ഖുറൈശിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12പേരാണ് കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.  പ്രവാചകനെ നിന്ദിക്കുന്നവര്‍ ആരായാലും അവര്‍ മരണശിക്ഷ അര്‍ഹിക്കുന്നുണ്ട്. പ്രവാചകന്റെ അനുയായികള്‍ അതിനുള്ള ശിക്ഷ നല്‍കുമെന്നും ഖുറൈശി പറഞ്ഞു.

അതേസമയം ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കേണ്ട ആവശ്യം ഇല്ലെന്നും ഖുറൈശി പറഞ്ഞു. 2006 ല്‍ മീറത്തില്‍ നടന്ന പൊതുപരിപാടിക്കിടെ  പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെ വധിക്കുന്നവര്‍ക്ക് 51 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് യാക്കൂബ് പ്രസംഗിച്ചത് വിവാദമായിരുന്നു.
പാരീസില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ബിഎസ്പി നേതാവിന്റെ 51 കോടി രൂപ പാരിതോഷികം
അന്ന് പ്രഖ്യാപിച്ച തുക കഴിഞ്ഞ ദിവസത്തെ ആക്രമണം നടത്തിയവര്‍ക്ക് നല്‍കുമെന്നാണ്
ഖുറൈശി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വാഗ്ദാനം ചെയ്ത തുക ആവശ്യപ്പെട്ട് അക്രമികള്‍ വരികയാണെങ്കില്‍ അത് നല്‍കുക തന്നെ ചെയ്യുമെന്നും   ഖുറൈശി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Paris attack: Ready to pay Rs. 51cr reward to attackers, says BSP leader, France, Compensation, Controversy, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia