എന്നെ ബലിയാടാക്കി: അഫ്‌സല്‍ ഗുരു

 



ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന അഫ്‌സല്‍ ഗുരുവിന്റെ കത്ത് പുറത്തായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്‌സല്‍ ഗുരു ഖൗമി വാഗര്‍ എന്ന വാരികയുടെ പത്രാധിപരായ ഷബ്‌നം ഖയൂമിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീനഗറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഉറുദ്ദു വാരികയാണ് ഖൗമി വാഗര്‍.

പാര്‍ലമെന്റ് ആക്രമണത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും എങ്കിലും കുറ്റം താന്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയാണെന്നും കത്തില്‍ പറയുന്നു. ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണം കശ്മീരുമായി ബന്ധപ്പെട്ടതാണ്. അതിനെ ഗൂഡാലോചനയെന്ന് വിളിക്കരുത്. അങ്ങനെയെങ്കില്‍ എല്ലാ സായുധ ആക്രമണങ്ങളേയും ഗൂഡാലോചനയെന്ന് വിളിക്കേണ്ടിവരും അഫ്‌സല്‍ ഗുരു കത്തിലൂടെ വ്യക്തമാക്കുന്നു.

പാര്‍ലമെന്റ് ആക്രമണത്തില്‍ ലജ്ജിക്കേണ്ട യാതൊരു കാര്യവുമില്ല. കശ്മീരിനെ ശ്മശാനമാക്കിയതില്‍ ഇന്ത്യന്‍ ഗവണ്മെന്റിന് യാതൊരു കുറ്റബോധവുമില്ലെങ്കില്‍ പിന്നെ നമുക്കെന്തിനാണ് കുറ്റബോധമെന്നും അഫ്‌സല്‍ ചോദിക്കുന്നു.

എന്നെ ബലിയാടാക്കി: അഫ്‌സല്‍ ഗുരുഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയദ് സലാഹുദ്ദീനോട് തന്റെ ജന്മനാടിനുവേണ്ടി താന്‍ പ്രാണത്യാഗം ചെയ്യുകയാണെന്നും തന്റെ രക്തസാക്ഷിത്വത്തില്‍ പ്രാര്‍ത്ഥിക്കണമെന്നും അഫ്‌സല്‍ ഗുരു കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഇത്രയും വര്‍ഷം കത്ത് മറച്ചുവച്ചത് എന്തിനാണെന്ന ചോദ്യത്തിന് 'ഇതാണ് ശരിയായ സമയമെ'ന്നായിരുന്നു ഷബ്‌നം ഖയൂമിന്റെ മറുപടി.

പാര്‍ലമെന്റ് ആക്രമണത്തിലെ തന്റെ നിരപരാധിത്വം അഫ്‌സല്‍ ഗുരു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രക്തസാക്ഷിത്വം വരിക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നുഷബ്‌നം പറഞ്ഞു.

അഫ്‌സല്‍ ഗുരുവിന്റെ കത്ത് വരും ദിനങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രതിയാക്കപ്പെട്ടയാളാണ് അഫ്‌സല്‍ ഗുരു. കശ്മീരിലുള്ള കുടുംബാംഗങ്ങളെ അറിയിക്കാതെ ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് വന്‍ വിവാദമായിരുന്നു.

SUMMARY: Guru’s repeated claims that he had been made a scapegoat and is expected to fuel the debate over his involvement in the attack.

Keywords: National news, Hizbul Mujahideen, Syed Salahuddin, December 13, Conspiracy, Parliament attack, Convict, Afzal Guru, Executed, Letter, Martyrdom.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia