Suspended | ലോക് സഭയില്‍ പുക ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച 14 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; ശിക്ഷ ലഭിച്ചവരില്‍ കേരളത്തില്‍ നിന്നുള്ളവരും
Dec 14, 2023, 16:02 IST
ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭയില്‍ പുക ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച 14 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. സമ്മേളന കാലയളവ് തീരുന്നതു വരെയാണു സസ്‌പെന്‍ഷന്‍. കേരളത്തിലെ ആറു പേരടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെയാണു നടപടി. ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ബെന്നി ബെഹനാന്‍, വികെ ശ്രീകണ്ഠന്‍, തമിഴ് നാട്ടില്‍ നിന്നുള്ള ജ്യോതിമണി തുടങ്ങിയവരെയാണു സ്പീകര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആദ്യം അഞ്ചുപേരെയും പിന്നീട് ഒന്‍പതുപേരെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
സഭയുടെ അന്തസ്സിനു ചേരാത്തവിധം പ്രതിഷേധിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സ്പീകറുടെ താക്കീത് വകവയ്ക്കാതെ ചെയറിനു നേരെ ഇവരില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ചതാണു നടപടിക്കു കാരണമെന്നാണു സൂചന.
പാര്‍ലമെന്റിലെ കഴിഞ്ഞദിവസത്തെ സംഭവത്തില്‍ സ്പീകര്‍ പ്രതികരണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അമിത് ഷായുടെ പ്രസ്താവന വേണ്ടെന്നുമുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍കാര്‍. സംഭവത്തെ കേന്ദ്രസര്‍കാര്‍ നിസാര വത്കരിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പുക ആക്രമണം നടത്തിയവര്‍ക്കു പാസ് ശുപാര്‍ശ ചെയ്ത മൈസൂരുവില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ നടപടിയെടുത്തില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഉച്ചയ്ക്കു ശേഷം ലോക്‌സഭ സമ്മേളിച്ചപ്പോള്‍, പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി വേണമെന്നു പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. പ്രമേയം സഭ പാസാക്കിയതോടെയാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലായത്. രാജ്യസഭയിലും സമാനമായ നടപടിയുണ്ടായി. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
പാര്‍ലമെന്റില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആക്ഷേപമുയര്‍ന്നതിനു പിന്നാലെ എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
മൈസൂരു സ്വദേശി ഡി മനോരഞ്ജന്‍, ലക്നൗ സ്വദേശി സാഗര്‍ ശര്‍മ എന്നിവരാണ് സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയിലേക്ക് ചാടിയത്. പാര്‍ലമെന്റ് ഗേറ്റിനു പുറത്ത് സ്മോക് കാനിസ്റ്ററുകള്‍ തുറന്ന് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി, മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ എന്നിവരെയും പിടികൂടി.

Keywords: Parliament security breach: 14 Oppn MPs suspended for creating ruckus in Lok Sabha, New Delhi, News, Suspended, Speaker, Parliament, Lok Sabha, Protection, Protest, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.