NEET Row | നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ചര്‍ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോടിസിന് അനുമതി നിഷേധിച്ച് സ്പീകര്‍; സഭ പ്രക്ഷുബ്ദം
അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയത് എന്‍കെ പ്രേമചന്ദ്രന്‍ എംപി
മാധ്യമങ്ങളും ജനങ്ങളും ചര്‍ചയില്‍ പങ്കാളികളാകണമെന്ന് പ്രതിപക്ഷ നേതാവ്
ന്യൂഡെല്‍ഹി: (KVARTHA) നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ചര്‍ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക് സഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോടിസിന് സ്പീകര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ചാ സമയത്താണ് നീറ്റ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീകര്‍ ഓം ബിര്‍ല നിഷേധിച്ചത്. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയത്. ലോക് സഭാ വെബ് സൈറ്റില്‍ നിന്ന് അടിയന്തര പ്രമേയ നോടീസ് നല്‍കാനുള്ള ഓപ് ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ സ്പീകറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പ്രേമചന്ദ്രന്‍ നോടീസ് നല്‍കിയത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവായശേഷം രാഹുല്‍ ആദ്യമായി സഭയില്‍ ഉന്നയിച്ച വിഷയമാണിത്. വിദ്യാര്‍ഥികളെ ബാധിച്ച വിഷയമാണെന്നും ചര്‍ച വേണമെന്നും രാഹുല്‍ ഗാന്ധി സഭയില്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങളും ജനങ്ങളും ആ ചര്‍ചയില്‍ പങ്കാളികളാകണം. വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍ ഇന്‍ഡ്യന്‍ സര്‍കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശമാകണം പാര്‍ലമെന്റില്‍ നിന്നുണ്ടാകേണ്ടതെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് സ്പീകര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ സഭ വീണ്ടും ചേരും.