പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കമായി, ഡിസംബര്‍ 13 വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത് 2015ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ ഭേദഗതി ബില്‍ ഉള്‍പ്പടെ 27 ബില്ലുകള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 18.11.2019) പാര്‍ലമെന്റിന്റെ ഡിസംബര്‍ 13 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. സമ്മേളനത്തില്‍ ദേശീയ പൗരത്വ ബില്‍ ഉള്‍പ്പടെ 27 ബില്ലുകളാണ് അവതരിപ്പിക്കുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ ഭേദഗതി ബില്‍, ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമപരമാക്കുന്നതിനുള്ള ബില്‍ തുടങ്ങിയവ പാസാക്കിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.

ജമ്മുകശ്മീരിലെ മുതിര്‍ന്ന നേതാക്കളായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല എന്നിവര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അതിനാല്‍ തന്നെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം സഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായേക്കുമെന്നാണ് സൂചന.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെയാണ് ആദ്യ പാര്‍ലമെന്റ് സമ്മേളനത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അഭിമുഖീകരിച്ചതെങ്കില്‍ ഇത്തവണ മഹാരാഷ്ട്രയിലെ ജനവിധിയും ഹരിയാന തെരഞ്ഞെടുപ്പ് ഫലവും മൂലം നിറം മങ്ങിയ അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ ശൈത്യകാല സമ്മേളനം ചേരുന്നത്.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നീട്ടിവെക്കല്‍ നോട്ടീസ് നല്‍കി. അതിനിടെ ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ രാജ്യസഭാ എംപിമാരായ നസീര്‍ അഹ് മദ് ലാവെ, മിര്‍ മുഹമ്മദ് ഫയാസ് എന്നിവര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യ നായിഡു അനുസ്മരിച്ചു. മുന്‍ രാജ്യസഭാ എംപി രാം ജെത്മലാനി, മുന്‍ സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ക്ക് എംപിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കമായി, ഡിസംബര്‍ 13 വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത് 2015ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ ഭേദഗതി ബില്‍ ഉള്‍പ്പടെ 27 ബില്ലുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, New Delhi, Parliament, Muslim, Lok Sabha, BJP, Rajya Sabha, Parliament winter session live updates: MPs pay tribute to Arun Jaitley, Ram Jethmalani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia