പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച്ച തുടങ്ങും

 



പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം  ചൊവ്വാഴ്ച്ച തുടങ്ങും
ന്യൂഡല്‍ഹി: പാര്‍ ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന്‌ തുടങ്ങും. നല്ല രീതിയില്‍ സഭയുടെ നടത്തിപ്പിന്‌ സഹായിക്കുവാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭ്യര്‍ഥിച്ചു.ലോക സമ്പദ് വ്യവസ്ഥ താറുമാറായിരിക്കുന്ന അവസ്ഥയില്‍പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വേണ്ടരീതിയില്‍ നടന്നില്ലെങ്കില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിലക്കയറ്റം, അഴിമതി, കള്ളപ്പണം എന്നിവയെക്കുറിച്ച് സഭയില്‍ ഉയര്‍ത്തിക്കാണിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു. 2ജി ഇടപാടില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പങ്കും സഭയില്‍ ബഹളങ്ങള്‍ക്കിടയാക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
English Summary
New Delhi: Even as the government and the opposition appeared set for a clash in Parliament as the month-long Winter Session gets underway on Tuesday, Prime Minister Manmohan Singh appealed to all political parties to let the House function.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia