സുരക്ഷയും പ്രത്യേക വിമാനങ്ങളും ഒഴിവാക്കി മനോഹര്‍ പരിക്കര്‍

 


പനാജി: (www.kvartha.com 13.11.2014) യാത്രകള്‍ക്കായി പ്രത്യേക വിമാനങ്ങളും ഇസഡ് കാറ്റഗറി സുരക്ഷയും പരമാവധി ഒഴിവാക്കുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി മനോഹര്‍ പരിക്കര്‍. ഇക്കണോമി ക്ലാസിലായിരിക്കും മന്ത്രിയുടെ യാത്രകള്‍.

സുരക്ഷയും പ്രത്യേക വിമാനങ്ങളും ഒഴിവാക്കി മനോഹര്‍ പരിക്കര്‍
ഗോവയിലും ഞാന്‍ ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിച്ചിരുന്നില്ല. മിനിമം സുരക്ഷയുമായി യാത്രചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ യാത്രചെയ്യുമ്പോള്‍ സുരക്ഷ ഉപയോഗിക്കും പരിക്കര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായതിന് ശേഷം ആദ്യമായി ഗോവയിലെത്തിയതായിരുന്നു പരിക്കര്‍. ഗോവ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയ വ്യക്തിയാണ് പരിക്കര്‍. സാധാരണ യാത്രാ വിമാനത്തിലാണ് പരിക്കര്‍ ഗോവയിലെത്തിയത്.

SUMMARY
: Panaji: Union Defence Minister Manohar Parrikar on Wednesday said he would use the security cover only when necessary, and avoid using the special aircraft as far as possible.

Keywords: Manohar Parrikar, Economy class, BJP, NDA govt, Defence Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia