Study | വായു മലിനീകരണം നേരത്തെയുള്ള മരണത്തിനും വൈകല്യത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു; ഞെട്ടിക്കുന്ന പഠനം പുറത്ത്

 


ന്യൂഡെൽഹി: (www.kvartha.com) അന്തരീക്ഷ മലിനീകരണം പല വിധത്തിൽ ആരോഗ്യത്തിന് ഹാനികരമാണ്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയവും വൃക്കയും ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ഇത് ബാധിക്കുന്നു. അതിനിടെ, ആഗോളതലത്തിൽ വായു മലിനീകരണം നേരത്തെയുള്ള മരണത്തിനും വൈകല്യത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പുതിയ പഠന റിപോർട്. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, 1990 മുതൽ 2019 വരെ 204 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് വായു മലിനീകരണം മൂലമുള്ള മരണസംഖ്യ കണക്കാക്കിയത്.

Study | വായു മലിനീകരണം നേരത്തെയുള്ള മരണത്തിനും വൈകല്യത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു; ഞെട്ടിക്കുന്ന പഠനം പുറത്ത്

2019-ൽ 3.5 ദശലക്ഷം ആളുകൾ മരിച്ചു

ഗവേഷകരുടെ അഭിപ്രായത്തിൽ, വായു മലിനീകരണം വളരെക്കാലമായി ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. 1990-ൽ മലിനീകരണം മൂലം മരിച്ചവരുടെ എണ്ണം 2.5 ദശലക്ഷമായിരുന്നെങ്കിൽ 2019 ആയപ്പോഴേക്കും അത് 3.5 ദശലക്ഷത്തിലെത്തി. ഇത് മാത്രമല്ല, ഇതിന് ശേഷവും മരണസംഖ്യ 31 ശതമാനം വർധിച്ചു. വായുവിലെ രാസബാഷ്പ മാലിന്യവുമായും (PM2.5), നൈട്രജൻ ഡയോക്സൈഡുമായും (NO2) സമ്പർക്കം പുലർത്തുന്നത് കാൻസർ സാധ്യതയും വർധിപ്പിക്കുന്നു.

വായു മലിനീകരണം മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾ

വായു മലിനീകരണം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കും കാരണമാകും. ബ്രോങ്കൈറ്റിസ്, സ്ട്രോക്ക്, കാൻസർ എന്നിവയ്ക്കും സാധ്യതയുണ്ട്. വായു മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നതും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്നു. ഈ അവസ്ഥ ഉണ്ടാകുമ്പോൾ, ശ്വസിക്കാൻ ബുദ്ധിമുട്ട്, കണ്ണുകളിൽ കത്തുന്ന സംവേദനം തുടങ്ങിയവയും അനുഭവപ്പെടാം. അന്തരീക്ഷ മലിനീകരണം നെഫ്രോപ്പതി എന്ന വൃക്ക രോഗത്തിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാത്രമല്ല, മലിനീകരണം നിങ്ങളെ മാനസികമായും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Keywords: News, National, New Delhi, Study, Health, Air Pollution, Environment, Vehicle Emissions,   Particulate air pollution a growing risk for premature death, disability globally: Study.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia