യുപി തെരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് രാഷ്ട്രീയ പാർടികൾ; ഒന്നാംഘട്ട ബിജെപി സ്ഥാനാർഥികൾ ഉടന്‍
Jan 10, 2022, 11:02 IST
ലക്നൗ: (www.kvartha.com 10.01.2022) ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്കാന് ഭാരതീയ ജനതാ പാര്‍ടിയുടെ 24 അംഗ പാനല്‍ തിങ്കളാഴ്ച യോഗം ചേരും. ഫെബ്രുവരി 10ന് നടക്കുന്ന ആദ്യഘട്ട വോടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളെ സമിതി തീരുമാനിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോർട് ചെയ്തു. വൈകീട്ട് നാലിന് ലഖ്നൗവിലാണ് യോഗം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, സംസ്ഥാന ജനറല്‍ സെക്രടറി (സംഘടന) സുനില്‍ ബന്‍സാല്‍, അസിസ്റ്റന്റ് ജനറല്‍ സെക്രടറി കര്ംവീര് സിംഗ്, മുന്‍ സംസ്ഥാന പ്രസിഡന്റും എംപിയുമായ രമാപതി രാം ത്രിപാഠി, ദേശീയ വൈസ് പ്രസിഡന്റുമായ ബേബി റാണി മൗര്യ, വൈസ് -പ്രസിഡന്റ് രേഖ വര്‍മ, ജനറല്‍ സെക്രടറി അരുണ്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി, സഹമന്ത്രി സഞ്ജീവ് ബല്യാന്‍, സംസ്ഥാന മന്ത്രിമാരായ സുരേഷ് ഖന്ന, ബ്രിജേഷ് പഥക്, ദേശീയ സെക്രടറിയും എംപിയുമായ വിനോദ് സോങ്കര്‍, എംപി രാജ്വീര് സിംഗ്, സഹമന്ത്രി എസ്പി സിംഗ് ബാഗേല്‍, എംഎല്‍എയും വൈസ് പ്രസിഡന്റുമായ സലില്‍ വിഷ്ണോയ്, സംസ്ഥാന ജനറലും എംഎല്‍സിയുമായ അശ്വിനി ത്യാഗി എന്നിവരും സമിതി അംഗങ്ങളാണ്.
403 അംഗ നിയമസഭയിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോടെടുപ്പ്. ആദ്യഘട്ട വോടെടുപ്പ് ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷന് ശനിയാഴ്ച പ്രഖ്യാപിച്ചു. ഫെബ്രുവരി 14, 20, 23, 27, മാര്ച് മൂന്ന്, ഏഴ് തീയതികളില്‍ വോടെടുപ്പിന്റെ തുടര്‍ ഘട്ടങ്ങള്‍ നടക്കും. മാര്ച് 10 ന് ഫലം പ്രഖ്യാപിക്കും.
2017ലെ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി തുടര്‍ഭരണമാണ് ലക്ഷ്യംവയ്ക്കുന്നത്. സമാജ്വാദി പാര്‍ടി-കോണ്‍ഗ്രസ് സഖ്യം ആകെ 55 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ബഹുജന്‍ സമാജ്വാദി (ബിഎസ്പി) 19 സീറ്റുകളില്‍ വിജയിച്ചു.
< !- START disable copy paste -->

Keywords: India, News, Top-Headlines, National, Assembly Election, Election, UP, Yogi Adityanath, BJP, BSP, Chief Minister, Minister, Parties begin candidate selection process for first phase of UP polls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.