അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ ദാഇശ് വിധവ ആഇശയെ ഇന്‍ഡ്യയിലേക്ക് കൊണ്ടുവരണം; സുപ്രീംകോടതിയില്‍ പിതാവിന്റെ ഹര്‍ജി
Aug 2, 2021, 18:25 IST
ന്യൂഡെല്‍ഹി: (www.kvartha.com 02.08.2021) അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ ദാഇശ് വിധവ ആഇശയെ ഇന്‍ഡ്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പിതാവ് വി ജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ ഹര്‍ജി. ആഇശയും മകളും ഭീകരവാദ പ്രവര്‍ത്തനത്തില്‍ സജീവം ആയിരുന്നില്ല എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാത്രമല്ല, രാജ്യ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്തതിനാല്‍ രാജ്യാന്തരതലത്തില്‍ തന്നെ വനിതാ ഭീകരവാദികളോട് മൃദു സമീപനമാണ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ രഞ്ജിത് മാരാരാണ് ആഇശയുടെ പിതാവിന്റെ റിട് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ അഫ്ഗാനിലെ പുല്‍ ഇ ചര്‍കി ജയിലിലാണ് ആഇശ എന്ന സോണിയ സെബാസ്റ്റ്യനും ഏഴ് വയസുള്ള മകളും തടവില്‍ കഴിയുന്നത്. ആഇശയുടെ ഭര്‍ത്താവ് 2019 ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
യുഎപിഎ നിയമപ്രകാരം ആഇശയ്ക്കെതിരെ എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഡ്യയില്‍ എത്തിച്ച ശേഷം ഈ കേസില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയതോടെ കാബൂളില്‍ ജയിലില്‍ കഴിയുന്നവരുടെ സുരക്ഷ അനിശ്ചിത്വത്തില്‍ ആയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഇശയെ ഇന്‍ഡ്യയിലേക്ക് മടക്കി കൊണ്ടു വരാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചിട്ടുണ്ട്.
Keywords: Pass directions for extradition of daughter who joined Daish from Afghanistan: Father moves SC, New Delhi, News, Supreme Court of India, Malayalee, Daughter, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.