പാസ്പോര്‍ട്ടിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഓണ്‍ലൈന്‍ വഴി ഒരാഴ്ച്ച കൊണ്ട് വേരിഫിക്കേഷന്‍

 


ഹൈദരാബാദ്: (www.kvartha.com 13/07/2015) പുതിയ പാസ്പോര്‍ട്ട്‌ അനുവദിക്കുന്നതിനും പഴയത് പുതുക്കുന്നതിനും മുന്‍പുള്ള പോലീസ് വേരിഫിക്കേഷന്‍ ഇനി മുതല്‍ ഒരാഴ്ച്ച കൊണ്ട് നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ഓണ്‍ലൈന്‍ മുഖാന്തരം നടത്തുന്നത് വഴിയാണ് ഒരാഴ്ച്ചയ്ക്കുള്ളില്‍ അപേക്ഷകന് വേരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് കിട്ടുക. നിലവില്‍ ഈ പ്രക്രിയക്ക് ഇരുപത് ദിവസത്തിലധികമാണ് ആവശ്യമായി വരുന്നത്.

ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും ആഭ്യന്തര മന്ത്രാലയം നല്‍കി കഴിഞ്ഞു. അപേക്ഷകന്‍റെ ആധാര്‍ കാര്‍ഡ്, ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ തിരിച്ചറിയല്‍ രേഖകളും പുതിയ സംവിധാനം വഴി ഓണ്‍ലൈനില്‍ തന്നെ വെരിഫൈ ചെയ്യാന്‍ സാധിക്കുന്നതാണ്.

പുതിയ പദ്ധതി 2015 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതിക്കുള്ള സാമ്പത്തിക സഹായം പ്രധാന മന്ത്രി വിദേശ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.

ഓണ്‍ലൈന്‍ സംവിധാനം വഴി പാസ്പോര്‍ട്ട് വെരിഫിക്കേഷന് പുറമേ മറ്റ് സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കാന്‍ മന്ത്രാലയം ആലോചിക്കുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
പാസ്പോര്‍ട്ടിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഓണ്‍ലൈന്‍ വഴി ഒരാഴ്ച്ച കൊണ്ട് വേരിഫിക്കേഷന്‍

SUMMARY: Central Home ministry plans to make online verification of passport to make the process more easily. It will take only one week for the verification.

Keywords: Passport, Verification, Home Ministry, Online
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia