തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ സമര്‍പിച്ച ഹര്‍ജി പട്യാല കോടതി തള്ളി

 


ന്യൂഡെല്‍ഹി: (www.kvartha.com 25.01.2020) തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ സമര്‍പിച്ച ഹര്‍ജി തള്ളി. ഡെല്‍ഹി പട്യാല കോടതിയാണ് ശനിയാഴ്ച രാവിലെ ഹര്‍ജി തളളിയത്.

വെള്ളിയാഴ്ചയാണ് പ്രതികള്‍ തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹര്‍ജി നല്‍കിയത്. തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് ഹര്‍ജി.

തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ സമര്‍പിച്ച ഹര്‍ജി പട്യാല കോടതി തള്ളി

തിഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്കാണ് തൂക്കി കൊല്ലാന്‍ വിധിച്ചിരിക്കുന്നത്. മുകേഷ് സിംഗ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരാണ് പ്രതികള്‍. അഡ്വ എ പി സിംഗ് ആണ് പ്രതികള്‍ക്ക് വേണ്ടി ഹര്‍ജി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Patiala House Court dismisses Nirbhaya convicts' plea against Tihar jail authorities, New Delhi, News, Trending, Court, Allegation, Execution, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia