ഹൈദരാബാദ്: (www.kvartha.com 02.04.2022) ആശുപത്രിയില്‍ ചികിത്സയ്ക്കിടെ എലിയുടെ കടിയേറ്റ രോഗി മരിച്ചു. തെലങ്കാനയിലെ വാറങ്കലില്‍ സര്‍കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീനിവാസ് എന്ന 38 കാരനാണു എലിയുടെ കടിയേറ്റ് മരിച്ചത്.
ശ്വാസകോശ, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മാര്ച് 26നാണ് ശ്രീനിവാസിനെ തെലങ്കാനയിലെ മുന്‍നിര സര്‍കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാത്മാഗാന്ധി മെമോറിയല്‍ ആശുപത്രിയില്‍ (എംജിഎംഎച്) പ്രവേശിപ്പിച്ചത്. മാര്ച് 30ന് റെസ്പിറേറ്ററി ഇന്റര്‍മീഡിയറ്റ് കെയര്‍ യൂനിറ്റില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസിന്റെ കാലിലും കൈയിലും എലികള്‍ കടിച്ച് മുറിവേല്പിച്ചതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ബി ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റുകയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ശ്രീനിവാസിനെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ എലി കടിച്ചതല്ല ശ്രീനിവാസിന്റെ മരണകാരണമെന്നും അമിത മദ്യപാനം ഇയാളുടെ കരളിനെയും വൃക്കകളെയും ഗുരുതരമായി ബാധിച്ചിരുന്നുവെന്നും നിംസ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ മനോഹര്‍ പറഞ്ഞു.
വെന്റിലേറ്ററിലായിരുന്ന ശ്രീനിവാസിന് മുന്‍പു രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ വച്ചും വാറങ്കലിലെ സര്‍കാര്‍ ആശുപത്രിയില്‍ വച്ചും അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. നിംസിലേക്കുള്ള വഴിയില്‍ പോലും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണു മരണം സംഭവിച്ചതെന്നും എലിയുടെ കടിയല്ല മരണകാരണമെന്നും ഡോ. കെ മനോഹര്‍ പറഞ്ഞു.
അതിനിടെ അധികൃതരുടെ അനാസ്ഥയാണ് ശ്രീനിവാസിന്റെ മരണത്തില്‍ കലാശിച്ചതെന്നു സഹോദരന് ശ്രീകാന്ത് ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വച്ചാണ് തന്റെ സഹോദരനെ എലികള്‍ കടിച്ചത്. അധികൃതര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ശ്രീനിവാസ് കിടന്നിരുന്ന ബെഡില്‍ ചോര തളം കെട്ടി കിടന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി മുന്നോട്ടുവന്നത്. ആശുപത്രി പരിസരത്തുള്ള കാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നതിനാല്‍ എലികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിക്കുന്നത് പതിവാണ്. ഇതിനു മുന്‍പും നിരവധി രോഗികള്‍ക്ക് എലികളുടെ കടിയേറ്റതായും ആക്ഷേപമുണ്ട്.
Keywords: Patient Bitten By Rats In Telangana Hospital ICU Dies, Hyderabad, News, Dead, Patient, Controversy, Hospital, Treatment, National.
ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയിലുള്ള രോഗിയെ എലി കടിച്ച സംഭവം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ശ്രീനിവാസിന്റെ മരണം.
ശ്വാസകോശ, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മാര്ച് 26നാണ് ശ്രീനിവാസിനെ തെലങ്കാനയിലെ മുന്‍നിര സര്‍കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാത്മാഗാന്ധി മെമോറിയല്‍ ആശുപത്രിയില്‍ (എംജിഎംഎച്) പ്രവേശിപ്പിച്ചത്. മാര്ച് 30ന് റെസ്പിറേറ്ററി ഇന്റര്‍മീഡിയറ്റ് കെയര്‍ യൂനിറ്റില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസിന്റെ കാലിലും കൈയിലും എലികള്‍ കടിച്ച് മുറിവേല്പിച്ചതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ബി ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റുകയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ശ്രീനിവാസിനെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ എലി കടിച്ചതല്ല ശ്രീനിവാസിന്റെ മരണകാരണമെന്നും അമിത മദ്യപാനം ഇയാളുടെ കരളിനെയും വൃക്കകളെയും ഗുരുതരമായി ബാധിച്ചിരുന്നുവെന്നും നിംസ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ മനോഹര്‍ പറഞ്ഞു.
വെന്റിലേറ്ററിലായിരുന്ന ശ്രീനിവാസിന് മുന്‍പു രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ വച്ചും വാറങ്കലിലെ സര്‍കാര്‍ ആശുപത്രിയില്‍ വച്ചും അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. നിംസിലേക്കുള്ള വഴിയില്‍ പോലും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണു മരണം സംഭവിച്ചതെന്നും എലിയുടെ കടിയല്ല മരണകാരണമെന്നും ഡോ. കെ മനോഹര്‍ പറഞ്ഞു.
അതിനിടെ അധികൃതരുടെ അനാസ്ഥയാണ് ശ്രീനിവാസിന്റെ മരണത്തില്‍ കലാശിച്ചതെന്നു സഹോദരന് ശ്രീകാന്ത് ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വച്ചാണ് തന്റെ സഹോദരനെ എലികള്‍ കടിച്ചത്. അധികൃതര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ശ്രീനിവാസ് കിടന്നിരുന്ന ബെഡില്‍ ചോര തളം കെട്ടി കിടന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി മുന്നോട്ടുവന്നത്. ആശുപത്രി പരിസരത്തുള്ള കാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നതിനാല്‍ എലികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിക്കുന്നത് പതിവാണ്. ഇതിനു മുന്‍പും നിരവധി രോഗികള്‍ക്ക് എലികളുടെ കടിയേറ്റതായും ആക്ഷേപമുണ്ട്.
Keywords: Patient Bitten By Rats In Telangana Hospital ICU Dies, Hyderabad, News, Dead, Patient, Controversy, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.