Tragedy | മെട്രോ റെയില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു, എട്ടു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം
● ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണ് മരിച്ചത്
● ഇരുപത്തഞ്ചോളം തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ജോലി ചെയ്തിരുന്നു
● എന്‍ജിനീയര്‍മാരോ സൂപ്പര്‍വൈസര്‍മാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആരോപണം.
● മെട്രോ അധികൃതര്‍ അന്വേഷണം ആരംഭിച്ചു
പട്‌ന: (KVARTHA) മെട്രോ റെയില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിക്കുകയും എട്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണ് മരിച്ചത്.
അശോക് രാജ് പഥിന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. തുരങ്കത്തിനുള്ളില്‍ സാധന സാമഗ്രികള്‍ കൊണ്ടുപോകുന്ന ലോക്കോ പിക്ക് അപ് യന്ത്രത്തിന്റെ ബ്രേക്ക് തകരാറിലായി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.
സംഭവ സമയത്ത് ഇരുപത്തഞ്ചോളം തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ജോലി ചെയ്തിരുന്നു. യന്ത്രം വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടതിനാലാണ് കൂടുതല്‍ പേര്‍ക്ക് പരുക്കേല്‍ക്കാതിരുന്നത്. സംഭവ സമയത്തു എന്‍ജിനീയര്‍മാരോ സൂപ്പര്‍വൈസര്‍മാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് മെട്രോ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
#PatnaMetro #MetroAccident #WorkerSafety #Odisha #Infrastructure #BreakingNews