പാറ്റ്‌ന സ്‌ഫോടന പരമ്പര: 'താമര ബ്രാന്‍ഡ് ക്ലോക്കുകള്‍'ക്ക് പിന്നില്‍ നിഗൂഢത

 


പാറ്റ്‌ന: ഒക്ടോബര്‍ 27ലെ പാറ്റ്‌ന സ്‌ഫോടന പരമ്പരയിലും 2008ലെ അഹമ്മദാബാദ്, ഡല്‍ഹി, ജെയ്പൂര്‍ സ്‌ഫോടനങ്ങള്‍ക്കും ഉപയോഗിച്ച താമര ബ്രാന്‍ഡ് അനലോഗ് ക്ലോക്കുകള്‍ അന്വേഷണ സംഘമായ എന്‍.ഐ.എയെ വട്ടം കറക്കുകയാണ്. താമര ബ്രാന്‍ഡ് ക്ലോക്കുകള്‍ നിര്‍മ്മിച്ചത് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

പാറ്റ്‌നയില്‍ കഴിഞ്ഞ ഞായറാഴ്ച പൊട്ടിത്തെറിച്ച പൈപ്പ് ബോംബുകള്‍ പൊട്ടാസ്യം ക്ലോറൈഡ്, അമോണിയം നൈട്രേറ്റ്, അമോണിയം പവര്‍ എന്നീ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. താമര ബ്രാന്‍ഡ് ഉള്ള അനലോഗ് ക്ലോക്കുകളും 440 ഗ്രാമുകള്‍ വീതമുള്ള പൈപ്പ് ബോംബുകളില്‍ ഫിറ്റ് ചെയ്തിരുന്നു. ബോള്‍ ബിയറിംഗുകളും ആണികളും ബോംബുകളിലുണ്ടായി. സ്‌ഫോടനത്തില്‍ കഷണങ്ങളായി പൊട്ടിച്ചിതറാന്‍ ലോഹപൈപ്പുകളായിരുന്നു ഉപയോഗിച്ചത്. 39 വോള്‍ട്ട് ബാറ്ററികളായിരുന്നു ഡിറ്റൊണേറ്ററില്‍. താമര ബ്രാന്‍ഡ് ക്ലോക്കുകള്‍ക്കായി 1.15 വോള്‍ട്ട് പെന്‍സില്‍ സെല്ലുകളാണ് ഉപയോഗിച്ചത്.

ബുദ്ധഗയയിലുണ്ടായ സ്‌ഫോടനത്തിലും ഇതേ രീതിയിലുള്ള ബോംബുകളാണ് ഉപയോഗിച്ചത്. ബുദ്ധഗയയില്‍ രണ്ട് കിലോ ഗ്യാസ് സിലിണ്ടറുകളിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. എന്നാല്‍ പാറ്റ്‌നയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചത് ലോഹപൈപ്പുകളിലായിരുന്നു.

പാറ്റ്‌ന സ്‌ഫോടന പരമ്പരയില്‍ ഉപയോഗിച്ച താമര ബ്രാന്‍ഡ് ക്ലോക്കുകള്‍ക്ക് പിന്നിലെ നിഗൂഢതയ്ക്ക് പിറകേയാണ് എന്‍.ഐ.എ. ഇന്ത്യന്‍ മുജാഹിദ്ദീന്റെ തലവനായ തെഹ്‌സീന്‍ അക്തര്‍, സഹായി ഹൈദര്‍ എന്നിവരാണ് പാറ്റ്‌ന സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
പാറ്റ്‌ന സ്‌ഫോടന പരമ്പര: 'താമര ബ്രാന്‍ഡ് ക്ലോക്കുകള്‍'ക്ക് പിന്നില്‍ നിഗൂഢത

SUMMARY: Patna/New Delhi: One quirky thing has emerged during the ongoing investigation into Patna serial blasts on October 27 and the blasts in Ahmedabad, Delhi and Jaipur in 2008.

Keywords: Keywords: National, Patna serial blast, Accused, Ali Haider, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia