രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 37 പേരില്‍ പവാറും ദിഗ് വിജയ് സിംഗും

 


ന്യൂഡല്‍ഹി: രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 37 പേരില്‍ കൃഷിമന്ത്രി ശരത് പവാറും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും. ഇവരെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി കുമാരി ശെല്‍ജ, മുരളി ദോറ, തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ത്ഥികളുള്ള ബാക്കി 18 സീറ്റുകളിലേയ്ക്ക് ഫെബ്രുവരി 7ന് തിരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്, അസം, പശ്ചിമബംഗാള്‍, ഒറീസ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 37 പേരില്‍ പവാറും ദിഗ് വിജയ് സിംഗുംമഹാരാഷ്ട്രയില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ശരത് പവാര്‍, മുരളി ദോറ, രണ്ട് വ്യവസായികളും ഉള്‍പ്പെടും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും രാജ്യസഭയിലേയ്ക്ക് മല്‍സരിക്കുമെന്നും ശരത് പവാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദിഗ്വിജയ് സിംഗ്, ബിജെപി വൈസ് പ്രസിഡന്റ് പ്രഭാത് ഷാ, സത്യ നാരായണ്‍ ജതിയ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് നേതാക്കള്‍.

SUMMARY: New Delhi: Agriculture Minister Sharad Pawar, Congress' Digvijaya Singh and former union ministers Kumari Selja and Murli Deora were among 37 candidates elected unopposed to the Rajya Sabha Friday after the deadline for withdrawing nominations in the biennial elections to the upper house ended.

Keywords: National, Politics, Rajya Sabha, Election, Sharad Pawar, Dig Vijay Singh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia