Bribery | 'ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങി'; മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
മുംബൈ: (www.kvartha.com) ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാര്‍, ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍, ഹവില്‍ദാര്‍ എന്നിങ്ങനെ നാല് ഉദ്യോഗസ്ഥരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടിയിലായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മൂന്ന് സംഭവങ്ങളിലായി 42,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തിയത്. ഫോണ്‍ കൈവശം വച്ചതിന് ദുബൈയില്‍ നിന്നെത്തിയ മലയാളിയെ ഭീഷണിപ്പെടുത്തി 7000 രൂപ ഗൂഗിള്‍ പേ വഴി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയതായും റിപോര്‍ടുകള്‍ പറയുന്നു.
Keywords: Mumbai, News, National, Arrest, Arrested, Customs, CBI, Pay online: 4 Mumbai airport customs officials charged in bribery case.