Mehbooba Mufti | ലോക് സഭാ തിരഞ്ഞെടുപ്പ്: പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി അനന്ത്നാഗ്-രജൗരിയില്‍ നിന്നും ജനവിധി തേടും; പോരാട്ടം ഗുലാം നബി ആസാദുമായി
Apr 7, 2024, 18:11 IST
ശ്രീനഗര്‍: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും. ജമ്മു കശ്മീരിലെ അനന്ത് നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നാണ് മുഫ്തി ജനവിധി തേടുന്നത്. ഇതേ മണ്ഡലത്തില്‍ നിന്നുതന്നെയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും മത്സരിക്കുന്നത്. അനന്ത്‌നാഗില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ടി സ്ഥാനാര്‍ഥിയാണ് ഗുലാം നബി ആസാദ്.
ശ്രീനഗര്‍, ബാരാമുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയും പിഡിപി പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി യൂത് വിങ് പ്രസിഡന്റ് വഹീദ് പര്‌റ ശ്രീനഗറില്‍ നിന്ന് മത്സരിക്കും. മുന്‍ രാജ്യസഭാംഗം മിര്‍ ഫയാസ് ബാരാമുള്ളയില്‍ മത്സരിക്കുമെന്ന് പിഡിപി പാര്‍ലമെന്ററി ബോര്‍ഡ് ചീഫ് സര്‍താജ് മദ്‌നി വ്യക്തമാക്കി. മെഹ് ബൂബ മുഫ്തിയും സര്‍താജ് മദ്‌നിയും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഉദ്ദംപുര്‍, ജമ്മു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും പിഡിപി അറിയിച്ചിട്ടുണ്ട്.
കശ്മീര്‍ താഴ്വരയിലെ മൂന്ന് സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പിഡിപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്‍ഡ്യാ സഖ്യത്തിലെ നാഷനല്‍ കോണ്‍ഫറന്‍സിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പിഡിപിയുടെ നിലപാട് പ്രഖ്യാപനം. മൂന്ന് മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കുകയല്ലാതെ ഒരു മാര്‍ഗവും നാഷനല്‍ കോണ്‍ഗ്രസ് അവശേഷിപ്പിച്ചിട്ടില്ലെന്ന് മുഫ്തി വ്യക്തമാക്കിയിരുന്നു.
Keywords: PDP names candidates for three Jammu and Kashmir seats, fields Mehbooba against Ghulam Nabi in Anantnag, Sri Nagar, News, Mehbooba Mufti, Lok Sabha Election, Press Meet, Candidate, Gulam Nabi Azad, PDP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.