പെന്‍സില്‍ ഹൃദയത്തില്‍ തുളഞ്ഞുകയറിയ ബാലന് പുനര്‍ജന്‍മം; ശസ്ത്രക്രിയയിലൂടെ പെന്‍സില്‍ പുറത്തെടുത്തു
Jul 13, 2015, 10:55 IST
മുംബൈ: (www.kvartha.com 13/07/2015) പെന്‍സില്‍ ഹൃദയത്തില്‍ തുളഞ്ഞുകയറിയ ബാലന് പുനര്‍ജന്‍മം, ശസ്ത്രക്രിയയിലൂടെ പെന്‍സില്‍ പുറത്തെടുത്തു ഹൈദരാബാദിനടുത്ത് മദാപൂരിലെ മാക്‌സ്‌ക്യുവര്‍ ആശുപത്രിയില്‍ നടത്തിയ ഉദ്വേഗജനകമായ ശസ്ത്രക്രിയയിലൂടെയാണ് ഹൃദയത്തില്‍ തറഞ്ഞ പെന്‍സില്‍ നീക്കം ചെയ്തത്. വീട്ടില്‍ കളിക്കുന്നതിനിടെ വഴുതിവീണ കുട്ടിയുടെ നെഞ്ചില്‍ പെന്‍സില്‍ തുളഞ്ഞുകയറുകയായിരുന്നു.
വാറംഗലിനടുത്ത് നസ്രാംപേട്ടില്‍ ആറുവയസുകാരനായ ചരന്റെ ഹൃദയത്തിലാണ് അബദ്ധത്തില്‍ പെന്‍സില്‍ തറഞ്ഞുകറിയത്. പെന്‍സില്‍ നെഞ്ചില്‍ തറഞ്ഞതോടെ അസഹനീയമായ വേദന അനുഭവപ്പെട്ട ചരന്‍ അല്‍പ്പസമയത്തിനകം തന്നെ ബോധരഹിതനായി. തുടര്‍ന്ന് വാറംഗലിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മദാപൂരിലെ മാക്‌സ്‌ക്യുവര്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മദാപൂരിലെ മാക്‌സ്‌ക്യുവര്‍ ആശുപത്രിയില്‍ നടത്തിയ സ്‌കാനിങിലാണ് പെന്‍സിലിന്റെ ഒരറ്റം ഹൃദയത്തില്‍ തറഞ്ഞതായി കണ്ടെത്തിയത്. ഉടന്‍ തന്നെ കാര്‍ഡിയാക് സര്‍ജന്‍ സമീര്‍ ദിവാലെയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ചരനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പെന്‍സില്‍ കഷണം ഹൃദയത്തില്‍നിന്നു നീക്കം ചെയ്യുകയായിരുന്നു. ഹൃദയത്തില്‍ നേരിയ ദ്വാരമുണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ചരന്‍ സുഖം പ്രാപിച്ചുവരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സമീര്‍ ദിവാലെ പറഞ്ഞു. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ചരന് വീട്ടില്‍പോയി വിശ്രമിക്കാമെന്നും പഴയതുപോലെ സ്‌കൂളില്‍പോകാനും കുട്ടികള്‍ക്കൊപ്പം കളിക്കാനും കഴിയുമെന്നും ഡോ. സമീര്‍ പറഞ്ഞു.
Also Read: മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൊഗ്രാല്‍ സ്വദേശി പിടിയില്‍
Keywords: Mumbai, Hospital, Treatment, Doctor, School, Child, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.