ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്, എന്തുകൊണ്ട് എനിക്ക് അഴിമതിക്കെതിരെ പോരാടിക്കൂടാ? അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒരു കുറ്റമാണോ? ചിലയാളുകള്‍ എന്റെ പ്രവര്‍ത്തിയെ തെറ്റെന്നു വിളിക്കുന്നത് എന്തിനാണ്? മോഡി ചോദിക്കുന്നു

 


മൊറാദാബാദ് (യുപി): (www.kvartha.com 03.12.2016) ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്തുകൊണ്ട് എനിക്ക് അഴിമതിക്കെതിരെ പോരാടിക്കൂടാ എന്നും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒരു കുറ്റമാണോ എന്നും മോഡി ചോദിക്കുന്നു.

ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്, എന്തുകൊണ്ട് എനിക്ക് അഴിമതിക്കെതിരെ പോരാടിക്കൂടാ? അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒരു കുറ്റമാണോ? ചിലയാളുകള്‍ എന്റെ പ്രവര്‍ത്തിയെ തെറ്റെന്നു വിളിക്കുന്നത് എന്തിനാണ്? മോഡി ചോദിക്കുന്നു

ചിലയാളുകള്‍ എന്റെ പ്രവര്‍ത്തിയെ തെറ്റെന്നു വിളിക്കുന്നത് എന്തിനാണെന്നും മോഡി പരിഭവിക്കുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരം ചോദ്യങ്ങള്‍ തൊടുത്തുവിട്ടത്.

നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തിനകത്തുള്ളവരില്‍ ചിലര്‍ തന്നെ എന്നെ കുറ്റപ്പെടുത്തുന്നു. കള്ളപ്പണം വെളുപ്പിക്കാനും അഴിമതി ഇല്ലാതാക്കാനുമാണ് നോട്ടുനിരോധനം നടപ്പാക്കിയത്. അഴിമതി നമ്മള്‍ ഇല്ലാതാക്കുക തന്നെ ചെയ്യും. ബിജെപിക്ക് ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചാല്‍ ഞങ്ങളുടെ നേതാക്കള്‍ വികസനത്തിന്റെ വഴിയാണ് സ്വീകരിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു .

മൊറാര്‍ദാബാദിലെ 1,000 ത്തില്‍ അധികം ഗ്രാമങ്ങളില്‍ ഇപ്പോഴും വൈദ്യുതിയില്ല. അവര്‍ ഇപ്പോഴും 18-ാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഉത്തര്‍പ്രദേശിലെ ദാരിദ്ര്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മോഡി വ്യക്തമാക്കി.

ജന്‍ധന്‍ അക്കൗണ്ട് ചില കള്ളപ്പണക്കാര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുള്ള മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി.

Also Read:
20 ദിവസം മുമ്പ് മരത്തില്‍നിന്നും വീണ തൊഴിലാളി ആശുപത്രിയില്‍ മരിച്ചു

Keywords:  People are my high command and no one else: PM Modi in Moradabad, Poverty, Electricity, Rally, Corruption, BJP, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia