പണി പോകും! ഓഫീസ് സമയത്ത് സർകാർ ജീവനക്കാർ സ്വകാര്യ ആവശ്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് മദ്രാസ് ഹൈകോടതി

 


മധുര:(www.kvartha.com 15.03.2022) ഓഫീസ് സമയങ്ങളിൽ സർകാർ ജീവനക്കാർ സ്വകാര്യ ആവശ്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവിട്ടു. ജോലിസ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് സസ്‌പെൻഡ് ചെയ്ത ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
              
പണി പോകും! ഓഫീസ് സമയത്ത് സർകാർ ജീവനക്കാർ സ്വകാര്യ ആവശ്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് മദ്രാസ് ഹൈകോടതി

വിഷയത്തിലേക്ക് കടക്കാൻ വിസമ്മതിച്ച ജസ്റ്റിസ് സുബ്രഹ്മണ്യൻ, ജോലിസമയത്ത് സർകാർ ജീവനക്കാർ തങ്ങളുടെ സ്വകാര്യ ആവശ്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സാധാരണമായിരിക്കുകയാണെന്നും ഇത് നല്ല രീതിയല്ലെന്നും നിരീക്ഷിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ രൂപീകരിക്കാനും തെറ്റ് ചെയ്യുന്ന സർകാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന സർകാരിനോട് കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കകം വിശദമായ റിപോർട് സമർപിക്കാനും സംസ്ഥാന സർകാരിനോട് നിർദേശിച്ചിട്ടുണ്ട്.

Keywords:  News, National, Tamilnadu, Top-Headlines, Mobile Phone, Office, High Court, Court Order, Justice, Report, Government, Madras HC, Personal use of mobile phone by Govt staff not be allowed during office hours: Madras HC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia