ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീണു: ഉടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്
May 13, 2021, 11:21 IST
മജിവാഡ: (www.kvartha.com 13.05.2021) ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീണ് ചത്തു. ഉടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്. രണ്ട് സംഘടനകള്‍ നല്‍കിയ പരാതിയിലാണ് ആമയുടെ ഉടമസ്ഥനായ താനെ സ്വദേശി പ്രതീക് ഉത്തം എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മജിവാഡയിലാണ് പ്രതീകിന്റെ ഫ്‌ളാറ്റ്. ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീഴുകയായിരുന്നു. വൈകാതെ തന്നെ അതിന് ജീവന്‍ നഷ്ടമാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ സംഘടനകളിലെ അംഗങ്ങള്‍ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പ്രതീകിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: News, India, National, Death, Animals, Police, Case, Pet turtle dies after falling from 20th floor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.