Fuel Price | പൊന്ന് വെക്കേണ്ടിടത്ത് പൂവെച്ചു! ഇന്ധന വില കുറച്ചത് വീണ്ടും ജനങ്ങളെ പൊട്ടൻ കളിപ്പിക്കാനെന്ന് വിമർശനം
Mar 15, 2024, 09:59 IST
_നവോദിത്ത് ബാബു_
കൊച്ചി: (KVARTHA) തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ധനവില കുറച്ചകേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനപ്രീതി കൂട്ടാൻ. പൊതുവെ ഇന്ത്യ ഭരിച്ച എല്ലാ സർക്കാരുകളും ഇതു ചെയ്യാറുണ്ടെങ്കിലും ഇതൊരു കലാവിദ്യയായി മാറ്റിയെടുത്തത് തുടർച്ചയായി രണ്ടു ടേംഭരിച്ച ബിജെപി സർക്കാരാണെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം പാചക വാതകത്തിന് നൂറു രൂപ കുറച്ച് തൻ്റെ പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കയ്യടി നേടിയിരുന്നു. വീട്ടമ്മമാരെ ലക്ഷ്യമിട്ടായിരുന്നു പാചക വാതകത്തിന് വില കുറച്ചത്.
ഇപ്പോഴിതാ കേന്ദ്ര സർക്കാർ നിർദേശപ്രകാരം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികൾ കുറച്ചത്. പുതിയ വില വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നിട്ടുണ്ട്. ഇന്ധന വില കുറവ് സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയുമാണ്.
എന്നാൽ ഇന്ധന വിലയിൽ നേരിയ കുറവ് മാത്രമേ വരുത്തിയിട്ടുള്ളുവെന്ന ആക്ഷേപം വാഹന ഉടമകൾക്കുണ്ട് പത്തുരൂപ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിടത്തു നിന്നും രണ്ടു രൂപ മാത്രമേ കുറച്ചുള്ളു അതും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുൻകാലങ്ങളിൽ ചെയ്തതുപോലെ ഡബിളാക്കുമെന്ന ആശങ്കയാണ് പല വാഹന ഉടമകളും പങ്കുവയ്ക്കുന്നത്.
ഇതിനിടെ പെട്രോൾ ഉൽപന്നങ്ങളുടെ അധിക വില നിർണയിക്കാനുള്ള അവകാശം എണ്ണ കമ്പനികളിൽ നിന്നും എടുത്ത് മാറ്റിയാൽ മാത്രമേ കാര്യമുള്ളുവെന്നാണ് രാജ്യത്തെ ഇടതു പാർട്ടികൾ പറയുന്നത്. ഭരണസ്വാധീനത്താൽ മോദി സർക്കാർ കാണിക്കുന്ന കാപട്യം ജനം തിരിച്ചറിയുമെന്നാണ് കോൺഗ്രസിൻ്റെ ഇക്കാര്യത്തിലെ നിലപാട്.
Keywords: Fuel Price, Lok Sabha Election, Petrol, Diesel, News, News-Malayalam-News, Politics, Politics-News, Lok-Sabha-Election-2024, National, Petrol and diesel prices reduced ahead of Lok Sabha elections. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.