അടിക്കടി ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാരിന് പാരയായി മോഡിയുടെ മുന്‍ ട്വീറ്റ്; സോഷ്യല്‍ മീഡിയ ഹിറ്റാക്കിയ ട്വീറ്റ് കാണാം
May 1, 2015, 22:49 IST
ന്യൂഡല്‍ഹി: (www.kvartha.com 01/05/2015) ലോക തൊഴിലാളി ദിനമായ മേയ് ദിനത്തിന്റെ തലേന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില കുത്തനെ വര്‍ദ്ധിപ്പിച്ച മോഡി സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പൂരം. ഇതിനായി യുപിഎ ഭരണകാലത്ത് മോഡി നടത്തിയ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയ 'വിദഗ്ദ്ധര്‍' കുത്തിപ്പൊക്കി കൊണ്ടുവന്നത്.
ഇന്ധന വില വര്‍ദ്ധന യുപിഎ സര്‍ക്കാരിന്റെ ഭരണ പരാജമാണെന്നാണ് മോഡി ട്വീറ്റില്‍ ആരോപിക്കുന്നത്. അതേ മോഡി തന്നെ പ്രധാനമന്ത്രിയായപ്പോള്‍ പറഞ്ഞതൊക്കെ വിഴുങ്ങി ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ പ്രകോപിതരാക്കിയത്.
മെയ് ദിനം പ്രമാണിച്ച് എണ്ണ വില കൂട്ടിയത് എല്ലാവര്‍ക്കും കിട്ടിയല്ലോ? നമ്മുടെ പ്രധാനമന്ത്രി ഇന്ത്യയില്‍ കാലു കുത്തുന്നത് എണ്ണ വില കൂട്ടാന്‍ ആണെന്ന് തോന്നുന്നു തുടങ്ങിയ അഭിപ്രായ പ്രകടനങ്ങളും പോസ്റ്റുകളെ രസകരമാക്കുന്നുണ്ട്.
ഇതില്‍ ഒരു വിദ്വാന്‍ ശ്രീനിവാസന്റെ സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗാണ് മോഡിയെ കളിയാക്കാനായി പുറത്തെടുത്തത്. യൂറോപ്പിലൊക്കെ എന്താണ് വില? നമ്മുടെ നാട്ടിലും എണ്ണക്ക് വില കൂടി കൂടി വരണം. എന്നാലെ ലോക നിലവാരത്തില്‍ എത്താന്‍ നമുക്ക് കഴിയൂ എന്നായിരുന്നു ആ കമന്റ്.
Keywords: Prime Minister, Narendra Modi, Twitter, Tweet, Petrol, Diesel, Modi govt, Facebook,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.