പെട്രോളിനും ഡീസലിനും വില കുറച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 15.08.2015) രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയുമാണ് കുറച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ ചേര്‍ന്നാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം മൂന്നുതവണയാണ് ഇന്ധനവില കുറച്ചത്.


അവസാനം കുറച്ചത് രണ്ടു രൂപയാണ്. എല്ലാ മാസവും ഒന്നാം തീയതിയും 16ാം തീയതിയും ഇന്ധനവില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് വിലക്കുറവ് പ്രഖ്യാപിച്ചത്.

ഇറക്കുമതിയും രൂപ- ഡോളര്‍ വ്യത്യാസവുമാണ് ഇന്ധനവില കുറയാന്‍ കാരണമായത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കൂടി.

പെട്രോളിനും ഡീസലിനും വില കുറച്ചു


SUMMARY: Petrol in Delhi will cost Rs 63.20 per litre from tomorrow as against Rs 64.47 a litre currently. A litre of diesel will cost Rs 44.95 as compared to Rs 46.12 currently.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia