പെട്രോള്‍ ഡീസല്‍ വില കുറച്ചു; പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയും
Feb 3, 2015, 21:03 IST
ന്യൂഡല്‍ഹി: (www.kvartha.com 03/02/2015) പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ആഗസ്തിനുശേഷം പെട്രോള്‍ വില പത്താം തവണയും ഡീസല്‍വില ഒക്ടോബറിനുശേഷം ആറാം തവണയുമാണ് കുറയ്ച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. നവംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി നാല് തവണ വര്‍ധിപ്പിച്ചു. ഇതുമൂലം 20,000 കോടി സര്‍ക്കാരിന് അധികവരുമാനം ലഭിക്കും. ജനുവരി 16 നായിരുന്നു പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി കുറച്ചത്. അന്ന് ഇതു പോലെ തന്നെയായിരുന്നു വില കുറച്ചത്..
ബാരലിന് 50 അമേരിക്കന്‍ ഡോളറിലേക്കാണ് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്നു വില.അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 50.20 ഡോളറായി വര്‍ദ്ധിച്ചു. 2015 ഫെബ്രുവരി രണ്ടിലെ നിരക്കാണിത്.
2015 ജനുവരി 30-ന് അന്താരാഷ്ട്ര എണ്ണവില ബാരലിന് 46.73 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്. രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3106.38 രൂപയായി വര്‍ദ്ധിച്ചു. 2015 ജനുവരി 30-ന് എണ്ണവില ബാരലിന് 2886.04 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2014 ജനുവരി 30-ന് 61.76 രൂപയായിരുന്നത് ഫെബ്രുവരി രണ്ടിന് 61.88 രൂപയായി.
Keywords: Petrol price cut by Rs 2.42 a Litre; diesel 2.25 per litre, International Trade , Oil Price,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.