NPS | എന്‍പിഎസില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ നിയമങ്ങള്‍; ഈ രേഖകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
Feb 26, 2023, 13:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (NPS) പണം പിന്‍വലിക്കുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. ഇനി എന്‍പിഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ചില രേഖകള്‍ നിര്‍ബന്ധമായും നല്‍കണം. ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ഓഫീസിലും പോകേണ്ടതില്ല, ഓണ്‍ലൈനായി ചെയ്യാം എന്നതാണ് പ്രത്യേകത. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരും.
പിഎഫ്ആര്‍ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍, എന്‍പിഎസ് അക്കൗണ്ട് ഉടമകള്‍ ഇനി കെവൈസി (NPS KYC) രേഖകള്‍ നല്‍കേണ്ടിവരുമെന്ന് പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (CRA) യൂസര്‍ ഇന്റര്‍ഫേസില്‍ രേഖകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നോഡല്‍ ഓഫീസര്‍മാരോടും വരിക്കാരോടും പിഎഫ്ആര്‍ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകളില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ കണ്ടെത്തിയാല്‍, ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ തുക ലഭിക്കാതെ വന്നേക്കാം.
ഈ രേഖകള്‍ ആവശ്യമാണ്
ഇനി എന്‍പിഎസ് വരിക്കാരന്‍ എന്‍പിഎസ് പിന്‍വലിക്കല്‍ ഫോം, ബാങ്ക് അക്കൗണ്ട് പ്രൂഫ്, ഐഡന്റിറ്റിയുടെ തെളിവ്, പിന്‍വലിക്കല്‍ ഫോമില്‍ വിലാസം എന്നിവയും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) കാര്‍ഡിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. തിരിച്ചറിയല്‍ കാര്‍ഡും വിലാസ തെളിവും അനുസരിച്ച് പിന്‍വലിക്കല്‍ ഫോമിലെ വിവരങ്ങള്‍ പൂരിപ്പിക്കണം. ഈ ഡോക്യുമെന്റുകള്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്യുന്നതിനാല്‍, ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിന്ന് (NPS) പുറത്തുകടന്നതിന് ശേഷം ആന്വിറ്റി പേയ്മെന്റ് വരിക്കാര്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭിക്കാന്‍ വഴിയൊരുക്കും.

Keywords: Latest-News, National, Top-Headlines, New Delhi, Government-of-India, Central Government, Cash, PFRDA makes mandatory upload of withdrawal/ KYC documents to exit from NPS.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.