Bride Vote | കര്‍ണാടക തിരഞ്ഞെടുപ്പ്: വിവാഹ വസ്ത്രമണിഞ്ഞ് വോട് ചെയ്യാന്‍ എത്തിയ യുവതിയുടെ ചിത്രം വൈറല്‍
May 10, 2023, 22:21 IST
ഉടുപ്പി: (www.kvartha.com) വിവാഹ വസ്ത്രമണിഞ്ഞ് വോട് ചെയ്യാന്‍ എത്തിയ യുവതിയുടെ ചിത്രം വൈറല്‍. ഉടുപ്പിയിലെ കൗപ് മണ്ഡലത്തിലെ ബൂതിലാണ് സംഭവം. പലിമറു ഗ്രാമപഞ്ചായതിലെ അവറളു മട്ടു പോളിംഗ് ബൂതിലാണ് പ്രതിശ്രുത വധു മെലിട സുവരെസ് ശുഭ്രവേഷത്തില്‍ വോടുചെയ്യാനായി വരിനിന്നത്.
ബുുധനാഴ്ച മെലിട സുവരെസിന്റെ വിവാഹമായിരുന്നു. ക്രൈസ്തവ ദേവാലയത്തില്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് ബന്ധുക്കളും ക്ഷണിക്കപ്പെട്ടവരും എത്തി. അതിനിടെ തന്റെ മൗലിക അവകാശം വിനിയോഗിക്കാന്‍ അല്പം സമയം ആവശ്യപ്പെട്ട് അവര്‍ ബൂതിലേക്ക് വരികയായിരുന്നു. വോട് രേഖപ്പെടുത്തി തിടുക്കത്തില്‍ ദേവാലയത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
Keywords: Photo of woman who came to vote in wedding dress went viral, Udupi, News, Politics, Karnataka, Election, Marriage, Bride, Booth, Vote, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.