University Admit Card | മഹേന്ദ്ര സിംഗ് ധോണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാറിൽ ബിഎ പരീക്ഷ എഴുതുന്നു! അമ്പരപ്പിക്കുന്ന അഡ്മിറ്റ് കാർഡ് വൈറലായി; അന്വേഷണത്തിന് ഉത്തരവിട്ട് സർവകലാശാല

 


പാട്ന: (www.kvartha.com) ഇൻഡ്യൻ ക്രികറ്റ് ടീം താരം മഹേന്ദ്ര സിംഗ് ധോണി ബിഹാറിലെ ഒരു സർവകലാശാലയിൽ നിന്ന് ബിരുദ പരീക്ഷ എഴുതുന്നു. ആശ്ചര്യപ്പെടേണ്ട, അത്തരത്തിലുള്ള ഒരു പേര് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബീഹാർ ഗവർണറുടെയും പേര് സംസ്ഥാനത്തെ പ്രശസ്ത സർവകലാശാലയിൽ പരീക്ഷാർഥിയായി പ്രത്യക്ഷപ്പെട്ടു. ദർഭംഗയിലെ മിഥില സർവകലാശാലയിലാണ് സംഭവം. മൂന്നാം ഭാഗം ഡിഗ്രി പരീക്ഷയിൽ രാഷ്ട്രീയക്കാരുടെയും ക്രികറ്റ് താരങ്ങളുടെയും ചിത്രമാണ് പരീക്ഷാർഥിയായി അഡ്മിറ്റ് കാർഡുകളിലുള്ളത്. ഈ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.                  
                            
University Admit Card | മഹേന്ദ്ര സിംഗ് ധോണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാറിൽ ബിഎ പരീക്ഷ എഴുതുന്നു! അമ്പരപ്പിക്കുന്ന അഡ്മിറ്റ് കാർഡ് വൈറലായി; അന്വേഷണത്തിന് ഉത്തരവിട്ട് സർവകലാശാല

നരേന്ദ്ര മോദിയുടെ ഫോടോയും ഒപ്പും ഉള്ള അഡ്മിറ്റ് കാർഡ് മധുബാനി ഖജീദിഹ് എസ്എംജെ കോളജിലെ ഗുരിയ കുമാരിയുടെ പേരിലാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രമുള്ള അഡ്മിറ്റ് കാർഡ് തത്ത്വചിന്ത വിദ്യാർഥിയായ ദൽസിംഗ്സരായി ആർബി കോളജിലെ ബബ്ലു കുമാറിന്റെ പേരിലാണ്. ഇക്കാര്യത്തിൽ സർവകലാശാലാ അധികൃതർക്ക് പിഴവുണ്ടായിട്ടുണ്ടോ അതോ വിദ്യാർഥികൾ മനപൂർവം ചെയ്തതാണോയെന്ന് വ്യക്തമല്ല.

അതേസമയം, ഈ ക്രമക്കേടുകൾ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ മുശ്താഖ് അഹ്‌മദ്‌ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിടുകയും ബന്ധപ്പെട്ട വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കേസെടുക്കാനും സാധ്യതയുണ്ട്. രജിസ്ട്രാർ പറയുന്നതനുസരിച്ച്, വിദ്യാർഥികൾ ഫോടോയും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യണം. ആ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് അഡ്മിറ്റ് കാർഡ് നൽകുന്നത്. അതിനാൽ സർവകലാശാല കുറ്റക്കാരല്ലെന്നാണ് അധികൃതർ പറയുന്നത്.

Keywords: Photos Of PM Modi, MS Dhoni On Bihar University Admit Cards, Patna, Bihar, National, Photo, Narendra Modi, Mahendra Singh Dhoni, University, Cricket, Examination, Social Media, Students.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia