Road Accident | പികപ് ട്രക് ഇടിച്ച് 17 പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് തീർഥാടകർ
Jul 6, 2022, 13:32 IST
പൂനെ: (www.kvartha.com) പികപ് ട്രക് ഇടിച്ച് 17 തീർഥാടകർക്ക് പരിക്ക് പറ്റി. ആഷാധി വാരി തീർഥാടനത്തിനായി പണ്ഡര്‍പൂരിലേക്ക് പോവുകയായിരുന്നു ഇവര്‍. സാംഗ്ലി ജില്ലയിലെ കാവത്തെ മഹങ്കലിന് സമീപമാണ് അപകടം നടന്നത്. കോലാപൂര്‍ ജില്ലയിലെ ഷാഹുവാദി മേഖലയില്‍ നിന്നുള്ള ഒരു കൂട്ടം തീർഥാടകര്‍ പണ്ഡര്‍പൂരിലേക്ക് ഘോഷയാത്രയായി പോവുകയായിരുന്നു. അവരുടെ സാധനങ്ങളും മറ്റും കയറ്റി ഒരു വാഹനം പുറകെ നീങ്ങി. ഇവരെ അനുഗമിച്ച വാഹനത്തില്‍ ഒരു പികപ്പ് ട്രക് ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് തീർഥാടകരെ ഇടിച്ച് മറിയുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സാംഗ്ലി പൊലീസ് പറഞ്ഞു.
'രത്നഗിരിയെ നാഗ്പൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 166-ല്‍ കാവത്തെ മഹങ്കലിനു സമീപമുള്ള കേരേവാഡി ഫാറ്റയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കാവത്തെ മഹങ്കലിലെ റൂറല്‍ ആശുപത്രിയിലും മിറാജിലെ സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരുമടക്കം 17 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച ഇവരില്‍ ചിലര്‍ ആശുപത്രി വിട്ടു. പരിക്കേറ്റവരില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പികപ് ട്രകിന്റെ ഡ്രൈവറെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു', കവത്തെ മഹങ്കല്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഡ്യൂടി ഓഫീസര്‍ പറഞ്ഞു.
ജൂണ്‍ 19 ന്, പൂനെ സത്താറ ഹൈവേയില്‍ ഒരു കൂട്ടം തീർഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ ട്രെയിലര്‍ ടെംപോ ട്രകില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സത്താറ ജില്ലയിലെ ഖണ്ടാല താലൂകിലെ ഷിര്‍വാളില്‍ പുലര്‍ചെ നാലോടെയായിരുന്നു അപകടം. കോലാപൂര്‍ ജില്ലയിലെ ഭഡോലെ, ലഹോട്ടെ ഗ്രാമങ്ങളില്‍ നിന്നുള്ള ഒരു സംഘം തീർഥാടകര്‍ സന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി ഘോഷയാത്രയ്ക്കായി അലണ്ടിയിലേക്ക് പോവുകയായിരുന്നു. ജൂണ്‍ 20 ന്, ഒരു കൂട്ടം തീർഥാടകര്‍ ക്ഷേത്ര നഗരമായ ദേഹുവിലേക്ക് പാല്‍ഖി ഘോഷയാത്രയ്ക്കായി പോകുമ്പോള്‍ പിംപ്രി ചിഞ്ച്വാഡിലെ തലവാഡെ പ്രദേശത്ത് കണ്ടെയ്നര്‍ ട്രകിലിടിച്ച് മറ്റൊരു തീർഥാടകന്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Keywords: Latest-News, National, Maharashtra, Accident, Injured, Road, Police, Top-Headlines, Sangli district, Pick-up truck loses control, hits 17 Warkaris in Pune’s Sangli district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.